ഡ്രൈവിങ് ലൈസൻസ്; ഓൺലൈൻ സേവനങ്ങൾ സൗജന്യമായേക്കും, ലേണേഴ്സ് പരീക്ഷ ഇനി കടുപ്പമാകും
മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതിക്ക് നിർദ്ദേശം നൽകി കേന്ദ്രം. ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കാൻ നിർദ്ദേശമുണ്ട്. പേരും, വിലാസവും മാറ്റുന്നത്, വിവരങ്ങൾ തിരുത്തൽ, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയുടെ തിരുത്തൽ എന്നീ സേവനങ്ങളാകും സൗജന്യമാവുക. എന്നാൽ, അന്തിമ വിജ്ഞാപനം പുറത്തു വന്നെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ. ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കാനും കരട് വ്യവസ്ഥ ചെയ്യുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച പുറത്തിറക്കിയ കരട് ചട്ടത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും…
