അഭിനയം പഠിപ്പിക്കാൻ സൽമാൻഖാന്റെ യൂട്യൂബ് ചാനൽ; ഒരു മണിക്കൂറിൽ 14000ലേറെ സബ്സ്ക്രൈബർമാർ
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ‘ബീയിംഗ് ദി സൽമാൻ ഖാൻ’ (Being The Salman Khan) എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. ഒക്ടോബർ 9 വെള്ളിയാഴ്ചയാണ് താരം തന്റെ പുതിയ യൂട്യൂബ് ചാനൽ പ്രഖ്യാപിച്ചത്. വലിയൊരു ആരാധകവൃന്ദത്തെ പുതിയ പ്ലാറ്റ്ഫോമിലേക്ക് അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ‘തുടക്കത്തിൽ നിന്ന് തുടങ്ങാം… എന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ. എ മുതൽ സെഡ് വരെയുള്ളതെല്ലാം ഇവിടെ കാണാം’ ചാനലിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് സൽമാൻ കുറിച്ചു. വെറും വ്ലോഗുകളോ സിനിമകളുടെ…
