ഈ വാരം സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്ന, 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാൻ സാധിക്കുന്ന 7 സ്കീമുകളടക്കം ആകെ 8 മ്യൂച്വൽ ഫണ്ട് ന്യൂ ഫണ്ട് ഓഫറുകളെക്കുറിച്ചാണ് (NFO) ഇവിടെ പറയുന്നത്. ഈ 8 മ്യൂച്വൽ ഫണ്ടുകളിൽ 7 എണ്ണം ഓപ്പൺ എൻഡഡ് ഫണ്ടുകളും, ഒരെണ്ണം ഒന്ന് പാസീവ് ഫണ്ടുമാണ്. 7 ഓപ്പൺ എൻഡഡ് ഫണ്ടുകളിൽ 4 എണ്ണം പാസീവ് സ്കീമുകളും, മൂന്നെണ്ണം ആക്ടീവായി മാനേജ് ചെയ്യുന്ന ഫണ്ടുകളുമാണ്. എസ്.ബി.ഐ, ബജാജ്, കൊടക് ഉൾപ്പെടെ രാജ്യത്തെ മുൻനിര ഫണ്ട് ഹൗസുകളുടെ സ്കീമുകളാണിവ
1. കൊടക് നിഫ്റ്റി ഫാർമ ഇൻഡെക്സ് ഫണ്ട്നവംബർ 16 മുതൽ 30 വരെ ഈ പാസീവ് ഇൻഡെക്സ് ഫണ്ടിൽ സബ്സ്ക്രിപ്ഷൻ നേടാം. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപത്തുക
2. ഇൻവെസ്കോ ഇന്ത്യ നിഫ്റ്റി മെറ്റൽ ഇൻഡെക്സ് ഫണ്ട്
ഈ പാസീവ് ഇൻഡെക്സ് ഫണ്ടിന്റെ നവംബർ 16ാം തിയ്യതി സബ്സ്ക്രിപ്ഷൻ ഓപ്പൺ ചെയ്തിരിക്കുന്നു. നവംബർ 30ന് വിൻഡോ ക്ലോസ് ചെയ്യും. 100 രൂപയാണ് കുറഞ്ഞ നിക്ഷേപം.
3. ഇൻവെസ്കോ ഇന്ത്യ ബി.എസ്.ഇ ടോപ് 10 ബാങ്ക്സ് ഇ.ടി.എഫ്
ഈ പാസീവ് ഫണ്ടിന്റെ സബ്സ്ക്രിപ്ഷൻ നവംബർ 16ന് ഓപ്പൺ ചെയ്തു. നവംബർ 30 വരെ സബ്സ്ക്രൈബ് യെച്ചാം. 5,000 രൂപയാണ് കുറഞ്ഞ നിക്ഷേപത്തുക
4. എസ്.ബി.ഐ ബി.എസ്.ഇ ഇന്ത്യ ഡിഫൻസ് ETF FOF
ഡൊമസ്റ്റിക് ഫണ്ട് ഓഫ് ഫണ്ട് കാറ്റഗറിയിൽ ഉൾപ്പെടുന്ന എസ്.ബി.ഐയുടെ ഈ സ്കീമിൽ നവംബർ 16 മുതൽ 30 വരെ യൂണിറ്റുകൾ സബ്സ്ക്രൈബ് ചെയ്യാം. 5,000 രൂപയാണ് കുറഞ്ഞ നിക്ഷേപത്തുക
5. വൈറ്റ് ഓക് ക്യാപിറ്റൽ കോൺട്ര ഫണ്ട്
നവംബർ 16 മുതൽ 30 വരെയാണ് ഈ ഫണ്ടിൽ സബ്സ്ക്രിപ്ഷൻ ഓപ്പണാവുന്നത്. 500 രൂപയാണ് കുറഞ്ഞ നിക്ഷേപത്തുക
6. അബാക്കസ് ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ട്
ഈ ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടിന്റെ സബ്സ്ക്രിപ്ഷൻ നവംബർ 16 മുതൽ 30 വരെയാണ്. കുറഞ്ഞ നിക്ഷേപത്തുക 500 രൂപയാണ്.
7. ബജാജ് ഫിൻസെർവ് ബിസിനസ് സൈക്കിൾ ഫണ്ട്
ഈ തീമാറ്റിക് ഫണ്ടിന്റെ സബ്സ്ക്രിപ്ഷൻ നവംബർ 20ന് ഓപ്പൺ ചെയ്ത് ഡിസംബർ 4ന് ക്ലോസ് ചെയ്യും. 500 രൂപയാണ് കുറഞ്ഞ നിക്ഷേപത്തുക
8. എച്ച്.ഡി.എഫ്.സി ചാരിറ്റി ഫണ്ട് ഫോർ ക്യാൻസർ ക്യുവർ (ഫെബ്രുവരി 2030)
ഫിക്സഡ് മെച്യൂരിറ്റി പ്ലാനിലുള്ള ക്ലോസ്ഡ്-എൻഡ് സ്കീമാണ് HDFC Charity Fund for Cancer Cure (Feb 2030) – 50% IDCW Donation. നവംബർ 16 മുതൽ 30 വരെയാണ് സബ്സ്ക്രിപ്ഷൻ. 50,000 രൂപയാണ് മിനിമം ആപ്ലിക്കേഷൻ തുക.

