
പ്രമുഖ ആഭ്യന്തര ബ്രോക്കിങ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ ഉയർച്ചാ സാധ്യത കണക്കാക്കുന്ന, 103 രൂപ മുതൽ വിലയുള്ള 4 ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. 56% വരെ ടാർഗറ്റാണ് നൽകിയിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, റിന്യൂവബിൾ എനർജി, ഇൻഫ്രാസ്ട്രക്ചർ, തുടങ്ങി വിവിധ സെക്ടറുകളിൽ മുൻനിരയിൽ ബിസിനസ് ചെയ്യുന്ന കമ്പനികളാണിവ.
1. ഷാലെറ്റ് ഹോട്ടൽസ് ( Chalet Hotels)
രഹേജ കോർപ് ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണിത്. പ്രീമിയം ഹോട്ടലുകൾ, റിസോർട്ടുകൾ, കൊമേഷ്യൽ പ്രോപർട്ടികൾ തുടങ്ങിയവ ഓപ്പറേഷൻസ് & മാനേജ്മെന്റ് നടത്തുന്നു. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ഡൽഹി എൻ.സി.ആർ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുണ്ട്.
- മാർക്കറ്റ് ക്യാപ് : 19,163 കോടി രൂപ
- CMP : 875.05 രൂപ
- ടാർഗറ്റ് : 1,055 രൂപ
- ഉയർച്ചാ സാധ്യത : 21%
2. ബ്രിഗേഡ് എന്റർപ്രൈസസ് ( Brigade Enterprises)
ബെംഗളൂരു ആസ്ഥാനമായ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനിയാണിത്. റസിഡൻഷ്യൽ അപ്പാർട്മെന്റുകൾ, വില്ലകൾ, കൊമേഷ്യൽ ഓഫീസ് സ്പെയ്സുകൾ, റീടെയിൽ മാളുകൾ, ഇന്റഗ്രേറ്റഡ് ടൗൺഷിപ്പുകൾ തുടങ്ങിയവ ഡെവലപ് ചെയ്യന്നു
- മാർക്കറ്റ് ക്യാപ് : 19,242 കോടി രൂപ
- CMP : 589.70 രൂപ
- ടാർഗറ്റ് : 700 രൂപ
- ഉയർച്ചാ സാധ്യത : 20%
3. പാർക് ഹോട്ടൽസ് (Park Hotels)
അഞ്ച് പതിറ്റാണ്ടിലധികം അനുഭവ സമ്പത്തുള്ള ഇന്ത്യൻ ഹോസ്പിറ്റാലിറ്റി കമ്പനിയാണിത്. ദി പാർക്, ദി പാർക് കളക്ഷൻസ് ഉൾപ്പെടെയുള്ള ഹോട്ടലുകളുടെ ശൃംഘല ഓപ്പറേറ്റ് ചെയ്യുന്നു.
- മാർക്കറ്റ് ക്യാപ് : 2,193 കോടി രൂപ
- CMP : 102.77 രൂപ
- ടാർഗറ്റ് : 160 രൂപ
- ഉയർച്ചാ സാധ്യത : 56%
4. വിക്രം സോളാർ ( Vikram Solar)
ഇന്ത്യയിലെ മുൻനിര സോളാർ ഫോട്ടോവോൾട്ടായിക് മൊഡ്യൂൾ മാനുഫാക്ചറിങ് & ഇന്റഗ്രേറ്റഡ് എനർജി സൊല്യൂഷൻ പ്രൊവൈഡർ കമ്പനിയാണിത്. ഉയർന്ന കാര്യക്ഷമതയുള്ള സോളാർ മൊഡ്യൂളുകൾ നിർമിക്കുന്നു.
- മാർക്കറ്റ് ക്യാപ് : 5,045 കോടി രൂപ
- CMP : 139.24 രൂപ
- ടാർഗറ്റ് : 171 രൂപ
- ഉയർച്ചാ സാധ്യത : 23%
