Latest

മൂന്ന് കിടിലൻ മ്യൂച്വൽ ഫണ്ട് NFOs; 1000 രൂപ മുതൽ നിക്ഷേപിക്കാം, നിഫ്റ്റി ഇൻഡെക്സ് ഫണ്ട് ഉൾപ്പെടെ വ്യത്യസ്ത സ്കീമുകൾ

Share
Mutual fund NFOs November 2026

ഇന്ന്, 2025 നവംബർ 25 മുതൽ സബ്സ്ക്രിപ്ഷൻ (New Fund Offer-NFO) ആരംഭിക്കുന്ന 3 മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. 1,000 രൂപ മുതൽ നിക്ഷേപിക്കാം. ക്വാണ്ട് മ്യൂച്വൽ ഫണ്ട്, ഇൻവെസ്കോ മ്യൂച്വൽ ഫണ്ട്, ബറോഡ ബി.എൻ.പി പാരിബാസ് മ്യൂച്വൽ ഫണ്ട് എന്നിവയാണ് പുതിയ സ്കീമുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇൻഡെക്സ് ഇൻവെസ്റ്റിങ്, സെക്ടർ അധിക്ഷ്ഠിത ഡെറ്റ് & ബാലൻസ്ഡ് ഹൈബ്രിഡ് സ്ട്രാറ്റജികൾ എന്നിങ്ങനെ വ്യത്യസ്തയുള്ള രീതികളാണ് ഇവ പിന്തുടരുന്നത്.

1. ക്വാണ്ട് നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സ് ഫണ്ട് ( Quant Nifty Next 50 Index Fund )
ക്വാണ്ട് മ്യൂച്വൽ ഫണ്ട്, ക്വാണ്ട് നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. നിഫ്റ്റി നെക്സ്റ്റ് 50 ടോട്ടൽ റിട്ടേൺസ് ഇൻഡക്സ് (TRI) പിന്തുടരുന്ന ഓപ്പൺ എൻഡഡ് ഇൻഡക്സ് പദ്ധതിയാണിത്.

പുതിയ ഫണ്ട് ഓഫർ 2026 നവംബർ 25ന് സബ്സ്ക്രിപ്ഷൻ ആരംഭിച്ച്, ഡിസംബർ 7ന് അവസാനിക്കും. എൻട്രി ലോഡും, എക്സിറ്റ് ലോഡും ബാധകമല്ല. കുറഞ്ഞ നിക്ഷേപ തുക 5,000 രൂപയാണ്. തുടർന്നുള്ള നിക്ഷേപങ്ങൾ 1 രൂപയുടെ ഗുണിതങ്ങളായി നടത്താം.

നിഫ്റ്റി നെക്സ്റ്റ് 50 ടോട്ടൽ റിട്ടേൺസ് ഇൻഡക്സ് (TRI) ആണ് ഫണ്ടിന്റെ ബെഞ്ച്മാർക്ക്. സമീർ കാട്ടെ, സഞ്ജീവ് ശർമ, യുഗ് തിബ്രേവാൾ എന്നിവർ പദ്ധതിയുടെ ഫണ്ട് മാനേജർമാരായിരിക്കും.

2. ഇൻവെസ്കോ ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് ഡെറ്റ് ഫണ്ട് ( Invesco India Financial Services Debt Fund )

ഇൻവെസ്കോ മ്യൂച്വൽ ഫണ്ട്, ഇൻവെസ്കോ ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് ഡെറ്റ് ഫണ്ട് അവതരിപ്പിച്ചു. ധനകാര്യ സേവന മേഖലയിലെ നിക്ഷേപങ്ങൾ ലക്ഷ്യമിടുന്ന ഓപ്പൺ എൻഡഡ് ഡെറ്റ് സ്കീമാണിത്. ഈ ഫണ്ടിൽ മിതമായ പലിശ നിരക്ക് സംബന്ധിച്ച റിസ്കും, മിതമായ ക്രെഡിറ്റ് റിസ്കുമുണ്ട്.

ന്യൂ ഫണ്ട് ഓഫർ 2026 നവംബർ 25ന് ആംഭിച്ച്, ഡിസംബർ 7ന് അവസാനിക്കും. എൻട്രി ലോഡും, എക്സിറ്റ് ലോഡും ബാധകമല്ല. കുറഞ്ഞ നിക്ഷേപത്തുക 1,000 രൂപയാണ്. തുടർന്നുള്ള നിക്ഷേപങ്ങൾ 1 രൂപയുടെ ഗുണിതങ്ങളായി നടത്താം.

വിവിധ കാലാവധികളിലുള്ള ധനകാര്യ സേവന മേഖലയിലെ കമ്പനികൾ പുറത്തിറക്കുന്ന ഡെറ്റ്, ഡെറ്റ് സംബന്ധമായ ഇൻസ്ട്രുമെന്റുകൾ എന്നിവയിൽ പ്രധാനമായും നിക്ഷേപിച്ച് വരുമാനം നേടുകയാണ് സ്കീമിന്റെ ലക്ഷ്യം. CRISIL Financial Services Short Term Debt Index ആണ് സ്കീമിന്റെ ബെഞ്ച്മാർക്ക്. വികാസ് ഗാർഗ്, ഗൗരവ് ജഖോതിയ എന്നിവർ ഫണ്ട് മാനേജർമാരായിരിക്കും.

3. ബറോഡ ബി.എൻ.പി പരിബാസ് ബാലൻസ്ഡ് ഹൈബ്രിഡ് ഫണ്ട് ( Baroda BNP Paribas Balanced Hybrid Fund )

ബറോഡ ബി.എൻ.പി പരിബാസ് മ്യൂച്വൽ ഫണ്ട്, ബറോഡ ബി.എൻ.പി പരിബാസ് ബാലൻസ്ഡ് ഹൈബ്രിഡ് ഫണ്ട് അവതരിപ്പിച്ചു. ഓഹരികളിലും ഡെറ്റ് ഇൻസ്ട്രുമെന്റുകളിലും നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് സ്കീമാണിത്.

ന്യൂ ഫണ്ട് ഓഫർ സബ്സ്ക്രിപ്ഷൻ 2026 നവംബർ 25ന് ആരംഭിച്ച്, ഡിസംബർ 8ന് അവസാനിക്കും. എൻട്രി ലോഡ് ഇല്ല. എന്നാൽ യൂണിറ്റുകൾ അനുവദിച്ച തിയ്യതി മുതൽ ഒരു വർഷത്തിനുള്ളിൽ, അനുവദിച്ച യൂണിറ്റുകളുടെ 10 ശതമാനത്തിൽ കൂടുതലുള്ള റിഡംപ്ഷനുകൾക്കോ, സ്വിച്ച് ഔട്ടുകൾക്കോ 1% എക്സിറ്റ് ലോഡ് ബാധകമാകും.

ഈ കാലയളവിൽ 10 ശതമാനം വരെയുള്ള റിഡംപ്ഷനുകൾക്ക് എക്സിറ്റ് ലോഡ് ഈടാക്കില്ല. ഒരു വർഷത്തിന് ശേഷം എക്സിറ്റ് ലോഡ് ബാധകമല്ല. കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. തുടർന്നുള്ള നിക്ഷേപങ്ങൾ ഒരു രൂപയുടെ ഗുണിതങ്ങളായി നടത്താം.

ഓഹരികളിലും, ഓഹരി സംബന്ധമായ ഇൻസ്ട്രുമെന്റുകളിലും സജീവമായി നിക്ഷേപിക്കുന്നതിനൊപ്പം ഡെറ്റ്, മണി മാർക്കറ്റ് ഇൻസ്ട്രുമെന്റുകളിലും നിക്ഷേപിച്ച് ദീർഘകാല മൂലധന വളർച്ചയും, വരുമാനവും നേടുകയാണ് പദ്ധതിയുടെ ലക്ഷ്യം.

NIFTY 50 Hybrid Composite Debt 50:50 Index ആണ് സ്കീമിന്റെ ബെഞ്ച്മാർക്ക്. സിൽക്കി ജെയിൻ, കീർത്തൻ മേത്ത എന്നിവർ ഓഹരി നിക്ഷേപ വിഭാഗം കൈകാര്യം ചെയ്യും. പ്രശാന്ത് പിംപ്ലെ, വിക്രം പംനാനി എന്നിവർ ഡെറ്റ് വിഭാഗം മാനേജ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *