
പ്രീമിയം അടവ് മുടങ്ങി റദ്ദായ പോളിസികള്‍ കുറഞ്ഞ ചെലവില്‍ വീണ്ടും സജീവമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (LIC). 2026 ഡിസംബര്‍ 15 വരെ ലഭ്യമായ ‘സ്പെഷ്യല്‍ റിവൈവല്‍ ക്യാമ്പയിന്‍ 2026’ (Special Revival Campaign 2026) വഴി, കുടിശികയുള്ള പിഴപ്പലിശയില്‍ 20 ശതമാനം അഥവാ പരമാവധി 3,000 രൂപ വരെ ഇളവ് നേടാം. കേരളത്തിലെ സാധാരണക്കാര്‍ക്കും, പ്രവാസികള്‍ക്കും കുറഞ്ഞ ചെലവില്‍ പോളിസി തിരികെ പിടിക്കാന്‍ ഈ ക്യാമ്പയിന്‍ സഹായിക്കും.
എത്ര രൂപയുടെ ഇളവ് ലഭിക്കുംമുടങ്ങിയ പോളിസികള്‍ വീണ്ടും ആക്റ്റീവ് ആക്കുമ്പോള്‍ ഈടാക്കുന്ന പിഴപ്പലിശയില്‍ (Late fees) വലിയ ഇളവാണ് എല്‍ഐസി നല്‍കുന്നത്. പുതിയൊരു പോളിസി എടുക്കുന്നതിനേക്കാള്‍ ലാഭകരമായിരിക്കും ഇത്. പിഴപ്പലിശയില്‍ 20 ശതമാനം വരെ കിഴിവാകും ലഭിക്കുക. അതേസമയം പരമാവധി 3,000 രൂപ വരെയാകും ലേറ്റ് ഫീ ഇളവ് ലഭിക്കുക.
ആര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും
എല്ലാത്തരം പോളിസികള്‍ക്കും ഈ ഇളവ് ലഭിക്കില്ല. വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ (Personal), നോണ്‍-ലിങ്ക്ഡ് (Non-linked) വിഭാഗത്തില്‍പ്പെടുന്ന പോളിസികള്‍ക്ക് മാത്രമായിരിക്കും ഈ സ്‌പെഷ്യല്‍ ക്യാമ്പയിന്‍ വഴിയുള്ള ഇളവുകള്‍ ലഭ്യമാകുക.
അപേക്ഷിക്കാനുള്ള അവസാന തീയതി
2026 ഒക്ടോബര്‍ 16-ന് ആരംഭിച്ച ഈ പ്രത്യേക ക്യാമ്പയിന്‍ 2026 ഡിസംബര്‍ 15 വരെ മാത്രമേ ലഭ്യമാകൂ. ഈ കാലയളവിനുള്ളില്‍ തന്നെ പോളിസി പുതുക്കാനുള്ള അപേക്ഷ നല്‍കേണ്ടതുണ്ട്. എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, നിങ്ങളുടെ അടുത്തുള്ള എല്‍ഐസി ഏജന്റുമായി ബന്ധപ്പെട്ടോ അപേക്ഷ നല്‍കാവുന്നതാണ്.
പോളിസി എങ്ങനെ പുതുക്കാം
പോളിസി നമ്പറും, എല്‍ഐസി ആവശ്യപ്പെടുന്ന മറ്റ് രേഖകളും നല്‍കുക. അടയ്ക്കാനുള്ള കുടിശിക പ്രീമിയം തുകയും, ഇളവുകള്‍ക്ക് ശേഷമുള്ള പിഴപ്പലിശയും ഒരുമിച്ച് അടയ്ക്കണം. തുക അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍, പോളിസി വീണ്ടും സജീവമായി (Active) എന്ന് ഉറപ്പാക്കുന്ന മെസ്സേജോ, രേഖയോ എല്‍ഐസിയില്‍ നിന്ന് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുക.
