
നിര്‍ദിഷ്ട ഇന്ത്യ- യുഎസ് ഉഭയകക്ഷി വ്യാപാര കരാറിലൂടെ (BTA) അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ ഇറക്കുമതി തീരുവയും, പ്രത്യേക മുന്‍ഗണനയും ലഭിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഈജിപ്തിലെ കെയ്റോയില്‍ ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് എതിരാളി രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ നേട്ടമുണ്ടാകുന്നതാകും പുതിയ കരാര്‍.
കരാര്‍ ഈ സാമ്പത്തിക വര്‍ഷം തന്നെഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിനായുള്ള അടിസ്ഥാന രൂപരേഖ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് തയ്യാറാക്കിയിരുന്നു. യുഎസ് താരിഫ് നയങ്ങളിലുണ്ടായ മാറ്റങ്ങളെ തുടര്‍ന്ന് ചര്‍ച്ചകള്‍ നീണ്ടുപോയതിനാലാണ് കരാര്‍ ഔദ്യോഗികമായി ഒപ്പുവെക്കുന്നത് വൈകിയത്. നിലവില്‍ തടസങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍, നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ തന്നെ കരാറിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
മോദി- ട്രംപ് ധാരണയും, യുഎസ് സുപ്രീം കോടതി വിധിയും
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുണ്ടാക്കിയ ഉയര്‍ന്ന തലത്തിലുള്ള നയതന്ത്ര ധാരണകളാണ് വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തത്. ട്രംപ് ഭരണകൂടം മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന ചില ഇറക്കുമതി തീരുവകള്‍ യുഎസ് സുപ്രീം കോടതി അടുത്തിടെ റദ്ദാക്കിയതും പുതിയ വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയ്ക്ക് അനുകൂല സാഹചര്യമൊരുക്കി.
ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍
പുതിയ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അമേരിക്കന്‍ വിപണിയില്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ മത്സര മേധാവിത്വം ലഭിക്കും. ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍, രത്‌നങ്ങളും ആഭരണങ്ങളും, ഇലക്ട്രോണിക്‌സ് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ കയറ്റുമതി മേഖലകള്‍ക്ക് കുറഞ്ഞ തീരുവ വലിയ ഉണര്‍വാകും.
അതേസമയം ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക്, എത്രത്തോളം തീരുവ ഇളവ് ലഭിക്കും എന്നതിന്റെ പൂര്‍ണ്ണരൂപം അന്തിമ കരാര്‍ വ്യവസ്ഥകള്‍ പുറത്തുവരുന്നതോടെ മാത്രമേ വ്യക്തമാകൂ. ഇതിനായുള്ള വിശദമായ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തുടരുകയാണ്.
