മരണപ്പെട്ടവരുടെ ആധാര് കാര്ഡ് ബന്ധുക്കളുടെ ഉത്തരവാദിത്തം; റദ്ദാക്കല് നടപടികളും യുഐഡിഎഐ നിയമവും
മരണപ്പെട്ട വ്യക്തികളുടെ ആധാര് കാര്ഡുകള് ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാര്ഡുകളും എടുക്കുന്ന തട്ടിപ്പുകള് വര്ധിച്ചുവരുന്ന സാഹചര്യത്തില്, ആധാര് ഓണ്ലൈനായി റദ്ദാക്കാന് പുതിയ സംവിധാനമൊരുക്കി UIDAI. പ്രിയപ്പെട്ടവരുടെ വിയോഗശേഷം അവരുടെ വ്യക്തിവിവരങ്ങളും, സാമ്പത്തിക സുരക്ഷയും കാത്തുസൂക്ഷിക്കുക എന്നത് ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ കടമയാണ്. ആധാര് കാര്ഡ് തിരികെ നല്കാനോ, നശിപ്പിക്കാനോ സാധിക്കാത്തതിനാല് പോര്ട്ടല് വഴി മരണവിവരം അറിയിച്ച് റദ്ദാക്കുക പ്രധാന നടപടിയാണ്.എന്തുകൊണ്ട് ആധാര് റദ്ദാക്കണംമരണപ്പെട്ടയാളുടെ പേരില് വ്യാജ ബാങ്ക് അക്കൗണ്ടുകള് തുറക്കുന്നതും, വായ്പകള് എടുക്കുന്നതും ഇന്ന് വലിയൊരു…
