Latest

കോളടിച്ച് നിക്ഷേപകർ; എഫ്.ഡിയിലെ അധിക പലിശ ഉയർത്തി ഫെഡറൽ ബാങ്ക്, നേട്ടം മുതിർന്ന പൗരന്മാർക്ക്, പുതുക്കിയ നിരക്കുകൾ

Share

മുതിർന്ന പൗരന്മാർക്കുള്ള അധിക എഫ്.ഡി പലിശയിൽ വർധന വരുത്തി കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്ക്. എഫ്.ഡി നിക്ഷേപങ്ങൾക്ക്, ജനറൽ പബ്ലിക്കിനെ അപേക്ഷിച്ച് സീനിയർ സിറ്റിസൺസിന് 0.50% അധികമായി നൽകിയിരുന്ന പലിശ 0.60% എന്ന തോതിലേക്കാണ് വർധിപ്പിച്ചത്. പൊതുജനങ്ങൾക്കും, മുതിർന്ന പൗരന്മാർക്കും വിവിധ കാലാവധികളിൽ ലഭിക്കുന്ന പലിശ സംന്ധിച്ച വിവരങ്ങൾ അറിയാം.

ഫെഡറൽ ബാങ്ക് – പലിശ നിരക്കുകൾ
7 ദിവസം മുതൽ 10 വർഷം വരെയുള്ള, 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഫെഡറൽ ബാങ്ക് 3% മുതൽ 6.80% വരെയാണ് പലിശ നൽകുന്നത്. ഇതിൽ ജനറൽ പബ്ലിക്കിന് 18 മാസത്തെയും, 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ളതുമായ എഫ്.ഡിക്ക് 6.80% എന്ന തോതിൽ ഉയർന്ന പലിശ ലഭിക്കുന്നു. സമാന കാലയളവിലെ നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.40% പലിശയാണ് ബാങ്ക് നൽകുന്നത്

നിക്ഷേപ കാലാവധി, 3 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് വാർഷികാടിസ്ഥാനത്തിൽ നൽകുന്ന പലിശ എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകുന്നത്

ഫെഡറൽ ബാങ്ക് – ജനറൽ പബ്ലിക് എഫ്‍.‍ഡി റേറ്റ്

  • 7 ദിവസം മുതൽ 29 ദിവസം വരെ : 3.00%
  • 30 ദിവസം മുതൽ 45 ദിവസം വരെ : 3.25%
  • 46 ദിവസം മുതൽ 90 ദിവസം വരെ : 5.00%
  • 91 ദിവസം മുതൽ 180 ദിവസം വരെ : 5.10%
  • 181 ദിവസം മുതൽ 270 ദിവസം വരെ : 6.00%
  • 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ : 6.05%
  • 1 വർഷം : 6.50%
  • 1 വർഷത്തിന് മുകളിൽ മുതൽ 18 മാസത്തിൽ താഴെ വരെ : 6.55%
  • 18 മാസം : 6.80%
  • 18 മാസത്തിന് മുകളിൽ മുതൽ 2 വർഷത്തിൽ താഴെ വരെ : 6.55%
  • 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ : 6.80%
  • 3 വർഷം മുതൽ 10 വർഷം വരെ : 6.60%
  • 7 ദിവസം മുതൽ 29 ദിവസം വരെ : 3.60%
  • 30 ദിവസം മുതൽ 45 ദിവസം വരെ : 3.85%
  • 46 ദിവസം മുതൽ 90 ദിവസം വരെ : 5.60%
  • 91 ദിവസം മുതൽ 180 ദിവസം വരെ : 5.70%
  • 181 ദിവസം മുതൽ 270 ദിവസം വരെ : 6.60%
  • 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ : 6.65%
  • 1 വർഷം : 7.10%
  • 1 വർഷത്തിന് മുകളിൽ മുതൽ 18 മാസത്തിൽ താഴെ വരെ : 7.15%
  • 18 മാസം : 7.40%
  • 18 മാസത്തിന് മുകളിൽ മുതൽ 2 വർഷത്തിൽ താഴെ വരെ : 7.15%
  • 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ : 7.40%
  • 3 വർഷം മുതൽ 10 വർഷം വരെ : 7.20%

പ്രീ മെച്വർ പിൻവലിക്കൽ സൗകര്യമില്ലാത്ത, 1 കോടി രൂപ/അതിന് മുകളിലുള്ള ഡെപ്പോസിറ്റുകൾക്ക് 7.50% വാർഷിക പലിശയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുകയെന്നും ബാങ്ക് അറിയിച്ചു

നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്

2026 നവംബർ 12 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി ബാങ്ക് അറിയിച്ചു. ബാങ്കുകളുടെ പലിശ നിരക്കുകളിൽ കാലികമായ മാറ്റങ്ങൾ സംഭവിക്കാം. ഇതിനാൽ നിക്ഷേപം നടത്തുന്ന സമയത്തെ ഏറ്റവും പുതിയ നിരക്കുകൾക്കായി ബാങ്കുമായി ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *