ഇന്ത്യയിൽ എഫ്.ഡി പലിശയും, ലോൺ ഇ.എം.ഐയും ഉയർന്നേക്കും; പുകയുന്ന ക്രൂഡ് ഇറക്കുമതിച്ചെലവ്, 46% കുതിപ്പ്
പണപ്പെരുപ്പ ഭീഷണി ഉയർത്തി ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബിൽ ഉയരങ്ങളിൽ. 2026 സെപ്റ്റംബറിൽ, തൊട്ടു മുമ്പത്തെ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 46% വർധനവാണ് ഇറക്കുമതി ബില്ലിലുണ്ടായത്. അതേ സമയം ഇറക്കുമതി വോളിയം 7% മാത്രമാണ് വർധിച്ചത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് സപ്ലൈ തടസ്സപ്പെടുന്നതും, ആഗോള എണ്ണ വില കുതിച്ചുയർന്നതുമാണ് ഇറക്കുമതിച്ചെലവ് വർധിക്കാൻ പ്രധാന കാരണം. വിലക്കയറ്റം ഉയർന്നു നിന്നാൽ അത് രാജ്യത്തെ പലിശ നിരക്കുകളുടെ വർധനവിലേക്ക് നയിക്കാം. ഇത് ലോൺ ഇ.എം.ഐ ഭാരം ഉയർത്തുന്നതിനും, നിക്ഷേപ…
