വേണ്ടി വന്നാൽ സ്വന്തമായി ടാങ്കറുകൾ വാങ്ങും, ഇന്ത്യയുടെ ക്രൂഡ്, എൽ.പി.ജി ഇറക്കുമതിയിൽ പുതിയ തന്ത്രങ്ങൾ, നീക്കങ്ങളുമായി IOC
പശ്ചിമേഷ്യൻ സംഘർഷം ആഗോള എണ്ണനീക്കത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, സ്വന്തം ക്രൂഡ് ഓയിൽ, എൽ.പി.ജി ടാങ്കറുകൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC). ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും, കപ്പൽ വാടകയിലെ വൻ വർധനയും കണക്കിലെടുത്താണ് കമ്പനിയുടെ നീക്കം. എണ്ണ ഇറക്കുമതിക്കും, ഇന്ധനവിതരണത്തിനുമുള്ള ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിർണായക നീക്കമാണിത്. കപ്പലുകൾ വാങ്ങുന്നതിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ടെൻഡറുകൾ ഏതാനും…
