Latest

‘ചൈനീസ് ചാരവനിത’; ആരാണ് ആലീസ് ഹുവാങ്? യു.എസിന് തലവേദനയായി എൻവിഡിയ മേധാവിയുമായുള്ള ബന്ധം

Share

ചൈനീസ് ചാരവനിതയെന്ന് സംശയിക്കപ്പെടുന്ന ആലീസ് ഹുവാങ് ങുമായി ടെക് ഭീമൻ കമ്പനിയായ എൻവിഡിയയുടെ മേധാവി ജെൻസൺ ഹുവാങ് ങിന് വിവാഹേതര ബന്ധമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ ചർച്ചാവിഷയം. ലോകത്തെ ഏറ്റവും മികച്ച എ.ഐ ചിപ്പുകൾ നിർമിക്കുന്ന യു.എസ് കമ്പനിയായ എൻവിഡിയയുടെ സ്ഥാപകനും, സി.ഇ.ഒയുമാണ് ജെൻസൺ ഹുവാങ്. ഇതിനിടെ മറ്റൊരു ചോദ്യവുമുയരുന്നു. ആരാണ് ആലീസ് ഹുവാങ്?ചൈനീസ് ചാര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയാണ് ആലീസ് ഹുവാങ്. ഇതോടെ ജെൻസൺ ഹുവാങ്ങിന്റെ വ്യക്തിപരമായ വിഷയം എന്നതിലുപരി ഇതിന് രാജ്യാന്തര മാനം കൈവന്നിരിക്കുകയാണ്.

ഈ വിഷയം ആഗോള തലത്തിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ എൻവിഡിയ ഡയറക്ടർ ബോർഡ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. 4.5 ട്രില്യൺ ഡോളർ മൂല്യമുള്ള കമ്പനിയാണ് എൻവിഡിയ. ഇതിനിടെ, തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി ജെൻസൺ ഹുവാങ് സമ്മതിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ആരാണ് ആലീസ് ഹുവാങ്?

ഇവിടെ ലോകമെങ്ങും ശ്രദ്ധ നേടുന്നത് ആലീസ് ഹുവാഹ് എന്ന ചൈനീസ് വംശജയാണ്. ഇവർ സിം​ഗപ്പൂർ ആസ്ഥാനമായുള്ള മെ​ഗാ സ്പീഡ് എന്ന ഡാറ്റ സെന്റർ കമ്പനിയുടെ മുൻ എക്സിക്യൂട്ടീവായിരുന്നു. യു.എസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകരാം ചൈന, ജെൻസൺഹുവാങ്ങിനെ ലക്ഷ്യമിടാൻ നിയോ​ഗിച്ച ചാരവനിതയാണ് ഇവരെന്നാണ് പുറത്തു വരുന്ന വിവരം.

സോഷ്യൽ മീഡിയയിൽ, ജെൻസൺ ഹുവാങ്ങിനരികെ മദ്യവുമായി ഇരിക്കുന്ന ആലീസ് ഹുവാങ്ങിന്റെ ചിത്രം നേരത്തെ പുറത്തു വന്നിരുന്നു. 2024 ജൂണിലാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ആദ്യമായി പുറത്തു വന്നത്. ​ഗി​ഗാബൈറ്റ്, നെറ്റ് തണ്ടർ എന്നീ കമ്പനികളുടെ എക്സിക്യൂട്ടീവുകളും ഇവരോടൊപ്പമുണ്ടായിരുന്നു.

പിന്നീട് 2025 മെയ് മാസത്തിൽ തായ്വാനിൽ വെച്ച് ഇരുവരും മാധ്യമങ്ങളെ കാണുന്ന ചിത്രവും പ്രചരിച്ചു. ഇതേ കാലയളവിൽ ആലീസ് പ്രവർത്തിച്ചിരുന്ന കമ്പനി എൻവിഡിയയിൽ നിന്ന് കോടിക്കണക്കിന് ഡോളറിന്റെ അത്യാധുനിക മൈക്രോ ചിപ്പുകൾ വാങ്ങിത്തുടങ്ങി. എന്നാൽ പിന്നീട് മെ​ഗാസ്പീഡ് എൻവിഡിയ ഇടപാട് യു.എസ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടു. മെ​ഗാസ്പീഡിന്റെ മേധാവി ചൈനീസ് സർക്കാരിന് വിവരങ്ങൾ കൈമാറുന്നതായി പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്/

ഇതിനിടെ ആലീസ് ഹുവാങ്, എൻവിഡിയ മേധാവിയുമായി അടുത്ത് ഇടപഴകിയ ചൈനീസ് ഇന്റലിജൻസ് അം​ഗമാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായിട്ടാണ് വിവരം. ജെൻസൺ ഹുവാങ്ങിൽ നിന്ന് തന്ത്രപ്രധനമായ വിവരങ്ങൾ ചോർത്താൻ ചൈനയുടെ രഹസ്യാന്വേഷണ വിഭാ​ഗം ആലീസിനെ നിയോ​ഗിച്ചിരുന്നതായി യു.എസ് ഇന്റലിജൻസ് രേഖകളിൽ പറയുന്നു. ഇരുവരും തമ്മിൽ പ്രണയ ബന്ധത്തിലായിരുന്നതായും റിപ്പോർട്ട് പരാമർശിക്കുന്നു.

ചൈനയിലേക്ക് എൻവിഡിയ ചിപ്പുകൾ കയറ്റുമതി നടത്തുന്നതിന് ജോ ബൈഡൻ ഭരണകൂടം നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ഈ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചു. ഇതിനെതിരെ ജെൻസൻ ഹുവാങ് പരസ്യമായി രം​ഗത്തെത്തിയിരുന്നു. മാത്രമല്ല ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിക്ക് കൂടുതൽ ഇളവുകൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പ്രതികരണങ്ങൾ ഇങ്ങനെ…

ഈ വിഷയവുമായി ബന്ധപ്പെട്ട്, തങ്ങളുടെ രഹസ്യങ്ങൾ ചോർന്നു പോകാൻ സാധ്യതയില്ലെന്ന് എൻവിഡിയ പ്രതികരിച്ചു. ചൈനീസ് എംബസിയും ആരോപണങ്ങൾ നിഷേധിച്ചു. അതേ സമയം യു.എസ് ഹൗസ് കമ്മിറ്റി ഈ വിഷയത്തിൽ വിശദീകരണം നൽകാൻ ജെൻസൺ ഹുവാങ്ങിന് നോട്ടീസ് അയച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *