കേന്ദ്ര പേഴ്സണല്‍, പൊതുപരാതി, പെന്ഷന് മന്ത്രാലയത്തിന് കീഴിലുള്ള Department of Personnel and Training (DoPT) 2027 -ലെ കേന്ദ്ര സര്‍ക്കാര്‍ അവധിപ്പട്ടിക പുറത്തുവിട്ടു. തിരുവോണം സെപ്റ്റംബര്‍ 12 ഞായറാഴ്ചയാണ് വരുന്നത്. സ്വാതന്ത്ര്യദിനം, നബിദിനം, ഗാന്ധി ജയന്തി, ദസറ, ക്രിസ്മസ് എന്നിവയും വാരാന്ത്യങ്ങളിലാണ്. ഇത് ജീവനക്കാരുടെയും, കുടുംബങ്ങളുടെയും യാത്രാസൂത്രണത്തെയും അവധി ക്രമീകരണങ്ങളെയും നേരിട്ട് ബാധിക്കും.
നിര്‍ബന്ധിത അവധികള്‍ (Compulsory / Gazetted Holidays)ഡല്‍ഹി, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആകെ 17 അവധികളാണ് ഉള്ളത്. ദില്ലിക്ക് പുറത്തുള്ള സംസ്ഥാനങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 14 നിര്‍ബന്ധിത അവധികളാണ് അനുവദിച്ചിരിക്കുന്നത്.
- ജനുവരി 26 (ചൊവ്വ): റിപ്പബ്ലിക് ദിനം (Republic Day)
- മാര്‍ച്ച് 10 (ബുധന്‍): ഈദുല്‍ ഫിത്തര്‍ (Idu’l Fitr)
- മാര്‍ച്ച് 26 (വെള്ളി): ദുഃഖവെള്ളി (Good Friday)
- ഏപ്രില്‍ 19 (തിങ്കള്‍): മഹാവീര്‍ ജയന്തി (Mahavir Jayanti)
- മെയ് 17 (തിങ്കള്‍): ഈദുല്‍ സുഹ / ബക്രീദ് (Idul Zuha)
- മെയ് 20 (വ്യാഴം): ബുദ്ധ പൂര്‍ണിമ (Buddha Purnima)
- ജൂണ്‍ 16 (ബുധന്‍): മുഹറം (Muharram)
- ഓഗസ്റ്റ് 15 (ഞായര്‍): സ്വാതന്ത്ര്യദിനം (Independence Day)
- ഓഗസ്റ്റ് 15 (ഞായര്‍): നബിദിനം / Id-e-Milad (Prophet Mohammad’s Birthday)
- ഒക്ടോബര്‍ 2 (ശനി): ഗാന്ധി ജയന്തി (Mahatma Gandhi’s Birthday)
- ഒക്ടോബര്‍ 9 (ശനി): ദസറ / വിജയദശമി (Dussehra – Vijaya Dashami)
- ഒക്ടോബര്‍ 29 (വെള്ളി): ദീപാവലി (Diwali / Deepavali)
- നവംബര്‍ 14 (ഞായര്‍): ഗുരു നാനാക്ക് ജയന്തി (Guru Nanak’s Birthday)
- ഡിസംബര്‍ 25 (ശനി): ക്രിസ്മസ് ദിനം (Christmas Day)
ഡല്‍ഹി, ന്യൂഡല്‍ഹി ഓഫീസുകളില്‍ മേല്പ്പറഞ്ഞവയ്ക്കൊപ്പം ഹോളി (മാര്‍ച്ച് 23), രാമനവമി (ഏപ്രില്‍ 15), ജന്മാഷ്ടമി (ഓഗസ്റ്റ് 25) എന്നിവയും നിര്‍ബന്ധിത അവധികളായി വരും.
ഡല്‍ഹിക്ക് പുറത്തുള്ള സംസ്ഥാനങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 14 നിര്‍ബന്ധിത അവധികള്‍ക്ക് പുറമെ 12 ഓപ്ഷണല്‍ അവധികളുണ്ട്. ഇതില്‍ ജീവനക്കാര്‍ക്ക് 3 എണ്ണം തിരഞ്ഞെടുക്കാം. സംസ്ഥാന തലസ്ഥാനങ്ങളിലെ Central Government Employees Welfare Coordination Committees ആണ് ഈ 3 അവധികള്‍ നിശ്ചയിക്കുന്നത്.
ഓണം (Onam), വിഷു (Vishu), ഹോളി (Holi), ജന്മാഷ്ടമി (Janmashtami), രാമനവമി (Ram Navami), മഹാശിവരാത്രി (Maha Shivratri), ഗണേശ ചതുര്‍ത്ഥി (Ganesh Chaturthi), മകരസംക്രാന്തി (Makar Sankranti), പൊങ്കല്‍ (Pongal), രഥയാത്ര (Rath Yatra), ദസറയുടെ അധിക ദിവസം, ശ്രീ പഞ്ചമി / ബസന്ത് പഞ്ചമി / മറ്റ് പ്രാദേശിക ഉത്സവങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഒരു സംസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇത് ബാധകമായിരിക്കും. വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല.
നിയന്ത്രിത അവധികള്‍ (Restricted Holidays)
2027-ലെ പട്ടികയില്‍ ആകെ 32 നിയന്ത്രിത അവധികളുണ്ട്. ഡല്‍ഹി, ന്യൂഡല്‍ഹി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതില്‍ ഏതെങ്കിലും 2 എണ്ണം എടുക്കാം.
പുതുവത്സര ദിനം (ജനുവരി 1), മകരസംക്രാന്തി / മാഘ ബിഹു (ജനുവരി 14), പൊങ്കല്‍ / ഗുരു ഗോബിന്ദ് സിംഗ് ജയന്തി (ജനുവരി 15), മഹാശിവരാത്രി (മാര്‍ച്ച് 6), ഈസ്റ്റര്‍ ഞായര്‍ (മാര്‍ച്ച് 28), വിഷു / വൈശാഖി / തമിഴ് പുതുവത്സരം (ഏപ്രില്‍ 14), രഥയാത്ര (ജൂലൈ 5), രക്ഷാബന്ധന് (ആഗസ്റ്റ് 17), ഗണേശ ചതുര്‍ത്ഥി (സെപ്റ്റംബര്‍ 4), ഓണം / തിരുവോണം (സെപ്റ്റംബര്‍ 12 – ഞായറാഴ്ച), നവരാത്രി/ ദസറ ദിനങ്ങള്‍ (ഒക്ടോബര്‍ 6, 7, 8), നരക ചതുര്ദശി (ഒക്ടോബര്‍ 28), ക്രിസ്മസ് തലേന്ന് (ഡിസംബര്‍ 24) എന്നിവ നിയന്ത്രിത അവധിപ്പട്ടികയിലുണ്ട്.
കേരളത്തിലും മലയാളികള്‍ക്കും ഉള്ള പ്രാധാന്യം
കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, റെയില്‍വേ, തപാല്‍, കേന്ദ്ര വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് അവധി ക്രമീകരിക്കാന്‍ ഈ പട്ടിക സഹായകരമാണ്.
വിഷു (ഏപ്രില്‍ 14 – ബുധന്‍), ദുഃഖവെള്ളി (മാര്‍ച്ച് 26 – വെള്ളി), ക്രിസ്മസ് (ഡിസംബര്‍ 25 – ശനി) എന്നിവയുടെ തീയതികള്‍ പട്ടികയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവോണം 2027 സെപ്റ്റംബര്‍ 12 ഞായറാഴ്ച ആണ് വരുന്നത്.
അവധികള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കുന്നത് യാത്രകള്‍, ടിക്കറ്റ് ബുക്കിംഗ്, കുടുംബ സന്ദര്‍ശനങ്ങള്‍ എന്നിവ ആസൂത്രണം ചെയ്യാന്‍ സഹായിക്കും. കേന്ദ്ര സര്‍ക്കാര്‍ അവധികള്‍ നോക്കി പല സ്വകാര്യ സ്ഥാപനങ്ങളും അവധി ദിവസങ്ങള്‍ നിശ്ചയിക്കാറുണ്ട്.
ശ്രദ്ധിക്കേണ്ട നിബന്ധനകള്‍
പ്രഖ്യാപിച്ച ഉത്സവാവധി ശനിയോ, ഞായറോ അല്ലെങ്കില്‍ മറ്റ് പ്രവൃത്തിദിവസമല്ലാത്ത ദിവസമോ വന്നാല്‍ പകരം അവധി (Substitute holiday) അനുവദിക്കില്ല. 2027-ല്‍ സ്വാതന്ത്ര്യദിനവും നബിദിനവും (ഓഗസ്റ്റ് 15) ഞായറാഴ്ചയാണ്. ഗാന്ധി ജയന്തി (ഒക്ടോബര്‍ 2), ദസറ (ഒക്ടോബര്‍ 9), ക്രിസ്മസ് (ഡിസംബര്‍ 25) എന്നിവ ശനിയാഴ്ചകളിലാണ്. ഒന്നിലധികം ഉത്സവങ്ങള്‍ ഒരേ ദിവസം വന്നാലും പകരം അവധി ഉണ്ടാകില്ല.
