എച്ച്ഡിഎഫ്സി ബാങ്കിൽ വിവര ചോർച്ച; രണ്ട് മുതിർന്ന എക്സിക്യൂട്ടീവുകൾ ബിസിനസ് രഹസ്യങ്ങൾ പുറത്തുവിട്ടെന്ന് കണ്ടെത്തൽ
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വിപണി മൂല്യമുള്ള ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിലെ രണ്ട് മുതിർന്ന എക്സിക്യൂട്ടീവുകൾ ബാങ്കിൻ്റെ ബിസിനസ് രഹസ്യങ്ങളും വിപണിയെ ബാധിച്ചേക്കാവുന്ന മറ്റ് രഹസ്യ വിവരങ്ങളും പുറത്തുവിട്ടതായി കണ്ടെത്തല്‍. ബാങ്ക് നടത്തിയ അന്വേഷണത്തിലാണ ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ബാങ്കിലെ വിവരങ്ങൾ ചോർന്നേക്കാമെന്ന് ചില നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്നാണ് അന്വേഷണം നടത്തിയതെന്ന് വാർത്താ സ്രോതസുകൾ വ്യക്തമാക്കി. ബാങ്കിലെ ചില പ്രധാന ബിസിനസ് പ്രവർത്തനങ്ങൾ എക്സിക്യൂട്ടീവുകളുടെ മേൽനോട്ടത്തിലാണ് നടന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ബാങ്ക്…
