Latest

ടാർഗറ്റ് 165238 രൂപ; ഇന്ത്യയിലെ വില കൂടിയ ഓഹരി എം.ആർ.എഫ്, 32% കുതിക്കുമെന്ന് ആഗോള ബ്രോക്കിങ് ഹൗസ്

Share
MRF Stock Target

ഇന്ത്യയിലെ ഏറ്റവും വില പിടിച്ച ഓഹരി ഏതെന്ന ചോദ്യത്തിന് നാളുകളായി എം.ആർ.എഫ് (MRF) എന്ന ഒരുത്തരം മാത്രമാണുള്ളത്. നിലവിൽ പ്രമുഖ ആഗോള ബ്രോക്കിങ് സ്ഥാപനമായ സി.എൽ.എസ്.എ എം.ആർ.എഫ് ഓഹരികളിൽ ഔട്പെർഫോം റേറ്റിങ്ങോടെ 1,65,238 രൂപ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നു. ഇത് കഴിഞ്ഞ ദിവസത്തെ ക്ലോസിങ് ഓഹരി വിലയായ 1,25,070.85 രൂപയേക്കാൾ ഏകദേശം 32% ഉയർച്ചയാണ്.

എം.ആർ.എഫ്ഇന്ത്യയിലെ മുൻനിര ടയർ മാനുഫാക്ചറിങ് കമ്പനിയാണിത്. ടൂ വീലർ, ഫോർ വീലർ, ഫൈറ്റർ എയർക്രാഫ്റ്റുകൾ തുടങ്ങിയവയുടെ ടയറുകൾ കമ്പനി പുറത്തിറക്കുന്നു. ടയർ ഷോപ്പിങ്, മെയിന്റനൻസ് സർവീസ്, ഡ്രൈവർ ഡെവലപ്മെന്റ് പ്രോ​ഗ്രാംസ് തുടങ്ങിയവയെല്ലാം ബിസിനസിന്റെ ഭാ​ഗമാണ്.

ട്യൂബുകൾ, ഫ്ലാപ്പുകൾ, ട്രെഡ് റബ്ബർ, റബ്ബർ കെമിക്കൽസ് തുടങ്ങിയവ ഉല്പാദിപ്പിക്കുന്നു. കമ്പനിയുടെ സബ്സിഡിയറിയായ എം.ആർ.എഫ് കോർപ്, സ്പെഷ്യാലിറ്റി കോട്ടിങ് മാനുഫാക്ചറിങ് നടത്തുന്നു.

സി.എൽ.എസ്.എ വാങ്ങൽ നിർദ്ദേശത്തിന് പിന്നിൽ…

എം.ആർ.എഫിന്റെ മാർജ്ജിൻ സമ്മർദ്ദം താൽക്കാലികമാണെന്ന് സി.എൽ.എസ്.എ വിലയിരുത്തുന്നു. അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതിന് സമാനമായി കമ്പനി പ്രൊഡക്ടുകൾക്ക് 13-15% വില വർധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലും, സമീപ ഭാവിയിൽ, പിന്നീട് വരുന്ന പാദങ്ങളിലും ഉണ്ടാകാം.

നടന്നു കൊണ്ടിരിക്കുന്ന ചെലവ് ചുരുക്കൽ നടപടികളും നേട്ടമായി മാറും. 2028 സാമ്പത്തിക വർഷം മുതൽ കമ്പനിയുടെ ലാഭക്ഷമത വർധിക്കാൻ സാധ്യതയുണ്ട്. ക്രൂഡ് ഓയിൽ വില ഇറങ്ങാനുള്ള സാഹചര്യങ്ങളും, കമ്മോഡിറ്റി വില നിലവാരം സ്ഥിരത പ്രാപിക്കാനുള്ള സാധ്യതകളും എം.ആർ.എഫിന് അനുകൂലമാകുമെന്നും സി.എൽ.എസ്.എ വിലയിരുത്തുന്നു.

2026 സെപ്റ്റംബർ പാദഫലങ്ങൾ

കമ്പനിയുടെ പ്രവർത്തന വരുമാനം ഇയർ-ഓൺ-ഇയർ (YoY) അടിസ്ഥാനത്തിൽ 17.4% ഉയർന്ന് 7,379 കോടി രൂപയിൽ നിന്ന് 8,660 കോടി രൂപയിലെത്തി. ക്വാർട്ടർ-ഓൺ-ക്വാർട്ടർ (QoQ) അടിസ്ഥാനത്തിൽ 8,416 കോടി രൂപയിൽ നിന്ന് ഇത്തരത്തിൽ 2.9% ഉയർച്ചയാണുണ്ടായത്.

കമ്പനിയുടെ അറ്റാദായം YoY അടിസ്ഥാനത്തിൽ 26.6% താഴ്ച്ചയോടെ 527 കോടി രൂപയിൽ നിന്ന് 387 കോടിയായി മാറി. QoQ അടിസ്്നത്തിൽ അറ്റാദായംം 495 കോടി രൂപയിൽ നിന്ന് 21.8% താഴ്ച്ചയാണ് നേരിട്ടത്.

അതേ സമയം കമ്പനിയുടെ ROEM ROCE എന്നിവ യഥാക്രമം 12.5%, 15.7% എന്നിങ്ങനെ മികച്ച നിലവാരങ്ങളിലാണ്. ഇൻഡസ്ട്രി പി/ഇ 25.2 ആണെന്നിരിക്കെ ഓഹരിയുടെ പി/ഇ 22.8 എന്ന നിലയിലാണ്. ഇത് ഓഹരി അണ്ടർ വാല്യുവേഷനിലാണെന്ന സൂചനയാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *