
മുംബൈ: ഡോളറിനെതിരെ രൂപയൂടെ മൂല്യത്തില്‍ വര്‍ധന. വ്യാപാരത്തിന്റെ തുടക്കത്തില്‍ 24 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 93.74ലേക്കാണ് രൂപ കുതിച്ചത്.
ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള അനുകൂല ഘടകങ്ങളാണ് രൂപയ്ക്ക് തുണയായത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറില്‍ താഴെ തന്നെയാണ്. 98.31 ഡോളറിലേക്കാണ് എണ്ണവില താഴ്ന്നത്. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള വിഷയങ്ങളാണ് എണ്ണവില കുറയാന്‍ കാരണം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരാന്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ച രൂപ 43 പൈസയുടെ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
അതിനിടെ തുടര്‍ച്ചയായ ദിവസങ്ങളില്‍ നേട്ടം സ്വന്തമാക്കിയ ഓഹരി വിപണി ഇന്ന് നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്സ് 300ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തൊട്ടതിന് പിന്നാലെയാണ് താഴ്ന്നത്. എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍, അള്‍ട്രാ ടെക് സിമന്റ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരികള്‍ നേട്ടം സ്വന്തമാക്കി.
