Post Office Interest Adjustment New Rules: പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകള്‍, പിപിഎഫ് (PPF), സീനിയര്‍ സിറ്റിസണ്‍ സ്‌കീം (SCSS) തുടങ്ങീ എല്ലാ നിക്ഷേപങ്ങളുടെയും പലിശ തിരുത്തല്‍ പ്രക്രിയയില്‍ തപാല്‍ വകുപ്പ് നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തി. ഫിനാക്കിള്‍ കോര്‍ ബാങ്കിംഗ് സിസ്റ്റത്തിലെ ‘HIARM’ മെനുവും ഇരട്ട പരിശോധനാ (Maker- Checker) സംവിധാനവും വഴി പലിശ കണക്കാക്കുന്നതിലെ തട്ടിപ്പുകളും പിഴവുകളും പൂര്‍ണ്ണമായി തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഈ മാറ്റങ്ങള്‍ നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാം.പോസ്റ്റ് ഓഫീസ് പലിശ ക്രമീകരണംപോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് (POSA), പിപിഎഫ് (PPF), സുകന്യ സമൃദ്ധി അക്കൗണ്ട് (SSA), സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (SCSS), മന്ത്‌ലി ഇന്‍കം സ്‌കീം (POMIS) തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശ ക്രമീകരിക്കുന്ന പ്രക്രിയയില്‍ (Interest Adjustment Process) പോസ്റ്റ് ഓഫീസ് മാറ്റങ്ങള്‍ വരുത്തുന്നു.
ഇതിന്റെ ഭാഗമായി പോസ്റ്റ് ഓഫീസിന്റെ കോര്‍ ബാങ്കിംഗ് സിസ്റ്റത്തില്‍ പുതിയതായി ‘മേക്കര്‍-ചെക്കര്‍’ (Maker-Checker) സംവിധാനം നടപ്പിലാക്കി. പലിശ കണക്കാക്കുന്നതിലെ തെറ്റുകള്‍ കുറയ്ക്കാനും, അനധികൃതമായി പലിശ തിരുത്തുന്നത് തടയാനുമാണ് ഈ പുതിയ പരിഷ്‌കാരം.
എന്താണ് HIARM
പോസ്റ്റ് ഓഫീസിലെ ഫിനാക്കിള്‍ കോര്‍ ബാങ്കിംഗ് സിസ്റ്റത്തില്‍ ലഭ്യമായ ഒരു മെനുവാണ് HIARM (Interest Adjustment Register Maintenance). നിക്ഷേപകരുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യപ്പെടുന്ന പലിശയില്‍ എന്തെങ്കിലും തിരുത്തലുകളോ, ക്രമീകരണങ്ങളോ വരുത്താന്‍ പോസ്റ്റ് ഓഫീസ് അധികൃതര്‍ ഉപയോഗിക്കുന്ന സംവിധാനമാണിത്.
