Latest

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ദീപാവലിക്ക് സൗജന്യ എല്‍പിജി സിലിണ്ടര്‍; വന്‍ പ്രഖ്യാപനവുമായി 5 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍

Share

Diwali Offer: ഉത്സവകാലത്ത് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്ന വിലക്കയറ്റത്തിന് ആശ്വാസമായി 5 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ പ്രഖ്യാപിച്ചു. ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ നല്‍കിവരുന്ന 300 രൂപ സബ്‌സിഡിക്ക് പുറമേയാണ് ഇളവ്. ഈ ദീപാവലി ആനുകൂല്യം കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കില്ലെങ്കിലും, e-KYC നടപടികള്‍ പൂര്‍ത്തിയാക്കാത്ത മലയാളികള്‍ക്ക് നിലവിലെ ഗ്യാസ് സബ്‌സിഡി കൂടി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്5 സംസ്ഥാനങ്ങളിലെ സൗജന്യ എല്‍പിജി പ്രഖ്യാപനംപ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പ്രകാരം നല്‍കുന്ന 300 രൂപ സബ്‌സിഡിക്ക് പുറമേയാണ് ഈ ഉത്സവ പ്രഖ്യാപനം എത്തിയിരിക്കുന്നത്. 5 സംസ്ഥാന സര്‍ക്കാരുകള്‍ അര്‍ഹരായ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി എല്‍പിജി സിലിണ്ടറുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ്: ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ രണ്ട് സൗജന്യ സിലിണ്ടറുകള്‍ (ദീപാവലിക്കും ഹോളിക്കും) നല്‍കുന്നു.

ഡല്‍ഹി: എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വര്‍ഷത്തില്‍ രണ്ട് സൗജന്യ സിലിണ്ടറുകളുടെ തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്നു. പൈപ്പ് നാച്ചുറല്‍ ഗ്യാസ് (PNG) ഉപയോഗിക്കുന്നവര്‍ക്കും ഈ പണം ലഭിക്കും.

ആന്ധ്രാപ്രദേശ്: ‘ദീപം 2.0’ പദ്ധതി വഴി വെള്ള റേഷന്‍ കാര്‍ഡുള്ള സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ 3 സൗജന്യ സിലിണ്ടറുകള്‍ നല്‍കും.

ഗോവ: അന്ത്യോദയ അന്ന യോജന പ്രകാരം താഴ്ന്ന വരുമാനക്കാര്‍ക്ക് വര്‍ഷത്തില്‍ 3 സൗജന്യ സിലിണ്ടറുകള്‍ അല്ലെങ്കില്‍ 3000 രൂപ വാര്‍ഷിക സഹായം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *