Latest

പേടിഎം പേയ്മെന്റ് ബാങ്കിനെ പട്ടികയില്‍ നിന്ന് പുറത്താക്കി ആര്‍ബിഐ; ഉപഭോക്താക്കളുടെ പണവും അക്കൗണ്ടുകളും സുരക്ഷിതം

Share

eserve Bank of India: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പേടിഎം പേയ്മെന്റ് ബാങ്കിന്റെ (PPBL) ലൈസന്‍സ് റദ്ദാക്കിയതിനു പിന്നാലെ ഔദ്യോഗിക ബാങ്കിംഗ് പട്ടികയില്‍ നിന്നും ഒഴിവാക്കി. അതേസമയം ജനങ്ങളുടെ പണം പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാനും, പേടിഎം യുപിഐ (Paytm UPI), വാലറ്റ്, ഫാസ്റ്റാഗ് (FASTag) സേവനങ്ങള്‍ തടസമില്ലാതെ തുടരാനും ഉപഭോക്താക്കള്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ താഴെ നല്‍കുന്നു.
ആര്‍.ബി.ഐയുടെ പ്രധാന നടപടികള്‍ബാങ്കിങ് ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെ, 1934-ലെ ആര്‍.ബി.ഐ ആക്ടിന്റെ രണ്ടാം ഷെഡ്യൂളില്‍ (അംഗീകൃത ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ പട്ടിക) നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ (PPBL) റിസര്‍വ് ബാങ്ക് ഔദ്യോഗികമായി ഒഴിവാക്കി.
2022 മാര്‍ച്ച് മുതല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് ബാങ്കിനെ ആര്‍.ബി.ഐ തടഞ്ഞിരുന്നു. തുടര്‍ന്ന് ഉപഭോക്തൃ അക്കൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്ടാഗ് എന്നിവയില്‍ പുതിയ നിക്ഷേപങ്ങളോ, ടോപ്പ് അപ്പുകളോ സ്വീകരിക്കുന്നത് പൂര്‍ണ്ണമായി വിലക്കിയിരുന്നു.

ലൈസന്‍സ് റദ്ദാക്കിയതിനെത്തുടര്‍ന്ന് ബാങ്ക് നിലവില്‍ ഔദ്യോഗിക അടച്ചുപൂട്ടല്‍ പ്രക്രിയയിലാണ്.

പട്ടികയില്‍ നിന്ന് പുറത്താക്കാനുള്ള കാരണങ്ങള്‍

നിയമലംഘനങ്ങളും നിരീക്ഷണ വീഴ്ചകളുമാണ് ആര്‍ബിഐ നടപടി വ്യക്തമാക്കുന്നത്. പി.പി.ബി.എല്‍. ബാങ്കിങ് നിയന്ത്രണ നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതും, ആര്‍.ബി.ഐ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതുമാണ് പ്രധാന കാരണം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതില്‍ (KYC) ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *