കോഴിക്കോട്: മണാശ്ശേരി എം.എ.എം.ഒ. (MAMO) കോളേജിൽ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കാനിരിക്കുന്ന ഇന്റർ-കോളേജിയറ്റ് മാനേജ്മെന്റ് ഫെസ്റ്റ് ‘EKTA 26’ (Explore Knowledge Through Action) ന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ആരംഭം. ഫെസ്റ്റിന്റ ടൈറ്റിൽ പ്രകാശനം കോളേജ് ക്യാമ്പസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കോളേജ് I.Q.A.C. കോർഡിനേറ്റർ ഒ.എം. അബ്ദുൽ റഹിമാൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി Dr. അജ്മൽമുയീൻ, സ്റ്റുഡന്റ് യൂണിയൻ അഡ്വൈസർ ഷുക്കൂർ കെ.എച്ച്., സ്റ്റാഫ് ക്ലബ് സെക്രട്ടറി മുഹമ്മദ് ജാഫർ വി. എന്നിവർ ചേർന്ന് നിർവ്വഹിച്ചു. എം. എ. എം. ഒ. കോളേജിന്റെ ചരിത്രത്തിലാദ്യമായി മൂന്ന് വകുപ്പുകൾ ഒരുമിച്ച് നടത്തുന്ന മാനേജ്മെന്റ് ഫെസ്റ്റിനെ ഏറെ പ്രാധാന്യത്തോടെയാണ് ക്യാമ്പസ് കാത്തിരിക്കുന്നത്. വിദ്യാർത്ഥികളെ വിപണിക്ക് അനുയോജ്യമായ വിധം ഒരുക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യമേറിയതാണെന്ന് ഉത്ഘാടന ചടങ്ങിൽ മുഖ്യാതിഥികൾ പറഞ്ഞു.
കോളേജിലെ കോമേഴ്സ് , അഡ്വടൈസിങ് & സെയിൽസ് മാനേജ്മെന്റ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നീ മൂന്ന് വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ അണിനിരത്തി രണ്ടു ദിവസങ്ങളിലായി കോളേജിൽ വെച്ച് നടക്കുന്ന ഫെസ്റ്റിൽ മാനേജ്മെന്റ് മത്സരങ്ങളും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. മത്സരങ്ങൾക്കായി ക്യാഷ് പ്രൈസുകളും മറ്റു ആകർഷക സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതായിയിരിക്കും.

മത്സരങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങളും വിശദമായ സമയക്രമവും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. ഇവന്റിന്റെ സ്റ്റുഡന്റ് കോഓർഡിനേറ്റർ അസീം അസ്ലൻ, ജോയിൻ സെക്രട്ടറിമാരായ ഖദീജ ഷാദിയ, ഹാഫിസ് എന്നിവരും ടീച്ചർ കോർഡിനേറ്റർമാരായ ഡോ.റിയാസ് കുങ്കഞ്ചേരി, നിയാസ് അലി, മിർഷാദ് എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. കോളേജ് അധ്യാപക-അനധ്യാപകരും, വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.

