Bank Compensation: ബാങ്കുകളുടെ സേവന വീഴ്ചയോ, കാലതാമസമോ മൂലം ദുരിതം അനുഭവിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിര്‍ദ്ദേശപ്രകാരം, പരാജയപ്പെട്ട യുപിഐ ഇടപാടുകള്‍, വായ്പാ ആധാരം തിരികെ നല്കല്, ക്രെഡിറ്റ് കാര്‍ഡ് ക്ലോസിംഗ് എന്നിവയില്‍ ബാങ്കുകള്‍ വീഴ്ച വരുത്തിയാല്‍ വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ മുതല്‍ 5,000 രൂപ വരെ സാമ്പത്തിക നഷ്ടപരിഹാരം നേടാന്‍ ഉപഭോക്താക്കള്‍ക്ക് നിയമപരമായ അവകാശമുണ്ട്. ഇതിനായുള്ള 5 പ്രധാന ആര്‍ബിഐ ചട്ടങ്ങള്‍ താഴെ നല്കുന്നു.
പരാജയപ്പെട്ട ഡിജിറ്റല്‍ ഇടപാടുകള്‍ (Failed Digital Payments)യുപിഐ (UPI), എടിഎം (ATM), പിഒഎസ് (PoS) വഴിയുള്ള കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെടുകയും, എന്നാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്താല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കിലാകും നിങ്ങള്‍ക്ക് പണം ലഭിക്കുക. കൂടുതല്‍ ഇടപാടുകള്‍ക്കും T+1 അല്ലെങ്കില്‍ T+5 സമയപരിധിയാണുള്ളത്. തുടര്‍ന്ന് വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം ബാങ്ക് നല്‍കണം. ഈ തുക ഉപഭോക്താക്കള്‍ പരാതി നല്കി ആവശ്യപ്പെടാതെ തന്നെ ബാങ്കുകള്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യണമെന്നാണ് റൂള്‍.
ക്രെഡിറ്റ് കാര്‍ഡ് ക്ലോഷര്‍ ( Credit Card Closure )
ഒരു ഉപഭോക്താവ് തന്റെ ക്രെഡിറ്റ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്യാനോ ക്ലോസ് ചെയ്യാനോ അപേക്ഷ നല്കിയാല്, 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ബാങ്കുകള്‍ ആ അപേക്ഷ തീര്‍പ്പാക്കണം. അല്ലാത്തപക്ഷം കാര്‍ഡ് ക്ലോസ് ചെയ്യുന്നതുവരെയുള്ള ഓരോ ദിവസത്തിനും 500 രൂപ വീതം ബാങ്ക് പിഴയായി ഉപഭോക്താവിന് നല്‍കണം. ഇത്തരത്തില്‍ കാര്‍ഡ് ക്ലോസ് ചെയ്യാന്‍ വൈകിയതിന് 3.21 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിച്ച കേസുകളുമുണ്ട്.

