കഴിഞ്ഞ 5 വർഷങ്ങളിൽ ഭീമമായ റാലി നടത്തിയ ഒരു ലാർജ്ക്യാപ് ഓഹരിയാണ് വെൽസ്പൺ കോർപ് (Welspun Corp). ഇക്കാലയളവിൽ 143 രൂപയിൽ നിന്ന് ഇപ്പോഴത്തെ നിലവാരമായ 2,605.80 രൂപയിലേക്ക് ഏകദേശം 1,725% റാലിയാണ് ഓഹരി നടത്തിയിരിക്കുന്നത്. അതായത് ഒരു ലക്ഷം രൂപയുടെ നിക്ഷേപം 17.25 ലക്ഷം രൂപയായി മാറി. ഈ
ഓഹരിയുടെ 52 ആഴ്ച്ചകളിലെ ഉയരം, 2,900 രൂപയാണെന്നിരിക്കെ ഇതിലുമധികം റിട്ടേൺ നൽകിയതായും കാണാം. കഴിഞ്ഞ 3 മാസങ്ങളിൽ മാത്രം ഓഹരി 81.05%, ഒരു വർഷത്തിൽ 201.54% എന്നിങ്ങനെയും ലാഭം നൽകിയിട്ടുണ്ട്.വെൽസ്പൺ കോർപ് (Welspun Corp)
ആഗോള തലത്തിലെ മുൻനിര വെൽഡഡ് പൈപ് ലൈൻ മാനുഫാക്ചറിങ് കമ്പനിയാണിത്. മിഡ്ക്യാപ് വിഭാഗത്തിൽ ഉൾപ്പെടുന്നു. വിവിധ തരം പൈപ്പുകളുടെ നിർമാണം നടത്തുന്നു. പ്രശസ്തമായ വെൽസ്പൺ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനി കോട്ടിങ്, ബെൻഡിങ്, ഡബിൾ ജോയിന്റിങ് അടക്കമുള്ള സർവീസുകളും നൽകുന്നു
അടിസ്ഥാന വിവരങ്ങൾ (Fundamentals)
മാർക്കറ്റ് ക്യാപ്: 68,739 കോടി രൂപ
ഇൻഡസ്ട്രി പി/ഇ: 21.3
സ്റ്റോക്ക് പി/ഇ : 29.8
ബുക്ക് വാല്യു: 50.3 രൂപ
ഡെറ്റ് : 3,47 കോടി രൂപ
ഡെറ്റ്-ടു-ഇക്വിറ്റി അനുപാതം : 0.26
ഡിവിഡന്റ് യിൽഡ്: 0.19%
ഫേസ് വാല്യു: 5 രൂപ
ROCE: 22.9%
ROE : 19.4%
EPS: 87.6 രൂപ
52 ആഴ്ച്ചകളിലെ ഉയർച്ച/താഴ്ച്ച : 710/2,900 രൂപ

