ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തിലും വ്യാപാരത്തിലും ഉത്തർപ്രദേശ് ഒന്നാം സ്ഥാനം നിലനിർത്തിയതായി പ്രമുഖ റിപ്പോർട്ടുകൾ. 2026-ലെ രണ്ടാം പാദത്തിലെ (Q2 2026) കണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണിത്. 83.6% എന്ന നിലയിൽ ഇന്ത്യയിൽ പുരുഷന്മാർ കൂടുതൽ ക്രിപ്റ്റോ നിക്ഷേപം നടത്തിയിരിക്കുന്നത് ഹരിയാനയിലാണ്. 59.3% എന്ന തോതിൽ വനിതകൾ കൂടുതൽ ക്രിപ്റ്റോ ഇൻവെസ്റ്റ്മെന്റ് നടത്തിയിരിക്കുന്നത് ആന്ധ്രാ പ്രദേശിലാണ്. രാജ്യത്തെ മൊത്തം ക്രിപ്‌റ്റോ വിപണിയുടെയും, നിക്ഷേപ രീതികളുടെയും പ്രധാന വിവരങ്ങളാണ് ഇവിടെ നൽകുന്നത്
പുതിയ ട്രെൻഡുകൾ ഇങ്ങനെഇന്ത്യയിലെ ആകെ ക്രിപ്‌റ്റോ ഉപഭോക്താക്കളുടെയും പുതിയ നിക്ഷേപകരുടെയും എണ്ണത്തിൽ ഉത്തർപ്രദേശാണ് ഏറ്റവും മുന്നിൽ. ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളെക്കാൾ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നാണ് ക്രിപ്‌റ്റോ വിപണിയിലേക്ക് കൂടുതൽ ചെറുപ്പക്കാർ കടന്നുവരുന്നത്. യുവാക്കളുടെ പങ്കാളിത്തമാണ് മറ്റൊരു പ്രധാന ഘടകം. ഇന്ത്യയിലെ ക്രിപ്‌റ്റോ നിക്ഷേപകരിൽ ഭൂരിഭാഗവും 18-നും 35-നും ഇടയിൽ പ്രായമുള്ളവരാണ്.
നിക്ഷേപകരുടെ താല്പര്യങ്ങൾ
ജനപ്രിയ ക്രിപ്‌റ്റോ കറൻസികളിൽ പതിവു പോലെ ബിറ്റ് കോയിൻ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിന് പുറമെ ETH എന്നിവയിലാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ നിക്ഷേപിക്കുന്നത്. ചെറു കോയിനുകളോടുള്ള താല്പര്യം ഉയരുന്നതായും കണക്കുകൾ പറയുന്നു. Shiba Inu, Dogecoin തുടങ്ങിയ കോയിനുകളിലും ചെറിയ നഗരങ്ങളിലെ നിക്ഷേപകർ പണം ഇറക്കുന്നുണ്ട്. ഇന്ത്യയിൽ ക്രിപ്‌റ്റോ നിക്ഷേപങ്ങൾക്ക് 30% നികുതിയും 1% TDS-ഉം നിലനിൽക്കുന്നുണ്ടെങ്കിലും, എക്സ്ചേഞ്ചുകൾ വഴിയുള്ള നിക്ഷേപം വർദ്ധിച്ചു വരികയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു
വിവിധ സംസ്ഥാനങ്ങളും, ക്രിപ്റ്റോ നിക്ഷേപവും
വിവിധ സംസ്ഥാനങ്ങളിലെ ക്രിപ്റ്റോ നിക്ഷേപം സംബന്ധിച്ച വിവരങ്ങളാണ് ഇവിടെ നൽകുന്നത്. കോയിൻ സ്വിച്ച് നൽകുന്ന റിപ്പോർട്ടിലെ ഡാറ്റയാണിത്. സംസ്ഥാനത്തിന്റെ പേര്, ഇന്ത്യയിലെ ആകെ ക്രിപ്റ്റോ നിക്ഷേപത്തിലെ വിഹിതം എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകുന്നത്
- ഉത്തർ പ്രദേശ് : 12.9%
- മഹാരാഷ്ട്ര : 12.39%
- കർണാടക : 8.1%
- ഡൽഹി : 7.38%
- ഹരിയാന : 5.89%
- രാജസ്ഥാൻ : 5.87%
- പശ്ചിമ ബംഗാൾ : 5.25%
- ആന്ധ്രാ പ്രദേശ് : 4.95%
- തമിഴ്നാട് : 4.95%
- ബീഹാർ : 4.29%
മറ്റ് സംസ്ഥാനങ്ങൾ : 28.03%
Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
