കേന്ദ്ര തൊഴിൽ മന്ത്രാലയവും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (EPFO) പ്രൊവിഡന്റ് ഫണ്ട് ശമ്പള പരിധി (Wage Ceiling) 15,000 രൂപയിൽ നിന്ന് നിന്ന് 25,000 രൂപയായി ആയി ഉയർത്തി. സോഷ്യൽ സെക്യൂരിറ്റി കോഡ് പ്രകാരം, 2026 സെപ്റ്റംബർ 17 മുതലാണ് ഈ പരിഷ്ക്കാരം നടപ്പാക്കിയത്. ഇക്കാരണത്താൽ ഒക്ടോബർ 1 മുതൽ ജീവനക്കാരുടെ പ്രതിസമാസ ശമ്പളത്തിൽ കുറവ് ഉണ്ടായേക്കും, എന്നാൽ ഇത് ദീർഘകാലാടിസ്ഥാനത്തിൽ സമ്പാദ്യം സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യും.
സാലറി സ്ലിപ്പിനെ ഇത് എങ്ങനെ ബാധിക്കും?നിലവിൽ 15,000 രൂപ വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് പ്രതിമാസം 1,800 രൂപയായിരുന്നു നിർബന്ധിത പി.എഫ് വിഹിതമായി (12%) പിടിച്ചിരുന്നത്. പുതിയ 25,000 രൂപയെന്ന പരിധി വരുന്നതോടെ ഇതിൽ മാറ്റങ്ങളുണ്ടാകും.
നിങ്ങളുടെ അടിസ്ഥാന ശമ്പളം 15,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, ഒക്ടോബർ മാസം മുതൽ നിങ്ങളുടെ ശമ്പളത്തിൽ നിന്ന് കൂടുതൽ തുക പി.എഫിലേക്ക് പിടിക്കും. അതായത്, പ്രതിമാസം കയ്യിൽ കിട്ടുന്ന തുകയിൽ 600 രൂപ മുതൽ 1,200 രൂപയുടെ വരെ കുറവുണ്ടാകും.
കമ്പനിയും നിങ്ങളുടെ പി.എഫ് അക്കൗണ്ടിലേക്ക് നൽകേണ്ട വിഹിതം 1,800 രൂപയിൽ നിന്ന് 3,000 രൂപ വരെയായി ഉയർത്തണം. ഇതിൽ 8.33% (പരമാവധി 2,083 രൂപ) തുക എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കും (EPS), ബാക്കി തുക നിങ്ങളുടെ ഇ.പി.എഫ് അക്കൗണ്ടിലേക്കുമാണ് പോകുന്നത്.
ജീവനക്കാർക്ക് ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം
തൊഴിലുടമകൾ, ഈ അധിക തുക ജീവനക്കാരുടെ നിലവിലുള്ള മറ്റ് ആനുകൂല്യങ്ങളിൽ നിന്ന് കുറയ്ക്കരുതെന്ന് (CTC Adjustments) കേന്ദ്ര തൊഴിൽ മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ശമ്പളം കുറയുന്നതിൽ ജീവനക്കാർക്ക് ആശങ്ക വേണ്ടെന്ന് ഇ.പി.എഫ്.ഒ പറയുന്നു. നിങ്ങളുടെ സ്വന്തം പണം ഇവിടെത്തന്നെയുണ്ട്. ഈ തുക എങ്ങും പോകുന്നില്ല, നിങ്ങളുടെ സ്വന്തം പി.എഫ് അക്കൗണ്ടിലേക്കാണ് ഇത് നിക്ഷേപിക്കപ്പെടുന്നതെന്ന് ഇ.പി.എഫ്.ഒ വ്യക്തമാക്കുന്നു.
പി.എഫിലേക്ക് കൂടുതൽ തുക എത്തുന്നതോടെ അതിന് ലഭിക്കുന്ന ഉയർന്ന പലിശയും (Compound Interest), സെക്ഷൻ 80C പ്രകാരമുള്ള നികുതി ഇളവുകളും ജീവനക്കാരന് തന്നെ ലഭിക്കും. ഉയർന്ന പെൻഷൻ: ഇ.പി.എസ് വിഹിതം 1,250 രൂപയിൽ നിന്ന് 2,083 രൂപയായി ഉയരുന്നതിനാൽ, വിരമിക്കലിന് ശേഷം ലഭിക്കുന്ന പ്രതിമാസ പെൻഷൻ തുകയും ഗണ്യമായി വർദ്ധിക്കും.
