Latest

വിലക്കയറ്റം നേട്ടമാകുമോ? ഒക്ടോബറിൽ ശ്രദ്ധിക്കേണ്ട 17 ഓഹരികൾ, കല്യാൺ ജ്വല്ലേഴ്സ് ഉൾപ്പെടെ 5 സെക്ടറിലെ കമ്പനികൾ

Share

അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില കാരണം ​ഗൃഹോപകരണങ്ങൾ അടക്കം പല ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾക്കും വില ഉയർന്നിരിക്കുകയാണ്. ഒക്ടോബറിലെ ഈ വിലക്കയറ്റത്തിൽ നിന്ന് ലാഭമാർജിനിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള, വിവിധ സെക്ടറുകളിൽ ഉൾപ്പെട്ടിരിക്കുന്ന ചില ഓഹരികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവ് ഉയരുന്നതാണ് വില വർധനയ്ക്ക് കാരണം.

  1. ഓട്ടോ മൊബൈൽഓട്ടോമൊബൈൽ മേഖലയാണ് ഉൽപ്പാദനച്ചെലവിലെ വർധന ഉപഭോക്താക്കളിലേക്ക് കൈമാറാൻ തുടങ്ങിയ ആദ്യ മേഖലകളിലൊന്ന്. ഒക്ടോബർ 1 മുതൽ, ഈ മാസം വാഹന നിർമാതാക്കളിൽ പലരും മോഡലിനും, സെഗ്മെന്റിനും അനുസരിച്ച് ഏകദേശം 1-3% വില വർധന നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാസഞ്ചർ വാഹനങ്ങൾക്കും, വാണിജ്യ വാഹനങ്ങൾക്കും ഇത് ബാധകമാകും.

ശ്രദ്ധിക്കേണ്ട ഓഹരികൾ : ടാറ്റ മോട്ടോഴ്സ് കൊമേഷ്യൽ വെഹിക്കിൾസ്, അശോക് ലെയ്ലാൻഡ്, മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ കമ്പനി

  1. കൺസ്യൂമർ ഡ്യൂറബിൾസ്

കൺസ്യൂമർ ഡ്യൂറബിൾസ് മേഖലയാണ് വില വർധന നേരിടുന്ന മറ്റൊരു പ്രധാന വിഭാഗം. എയർ കണ്ടീഷണറുകളുടെ വിലയിൽ ഉടൻ തന്നെ ഏകദേശം 5-10% വരെ വർധന ഉണ്ടായേക്കാം. അതേസമയം, ഫ്രിഡ്ജുകൾ, വാഷിങ് മെഷീനുകൾ, ടെലിവിഷനുകൾ എന്നിവയുടെ വിലയിൽ ഏകദേശം 3-4% വരെ ഉയർച്ചയാണ് കണക്കാക്കുന്നത്.

ഉത്സവ സീസൺ ഈ കമ്പനികൾക്ക് ഒരു പ്രധാന പരീക്ഷണഘട്ടമാകുമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. വില ഉയർന്നിട്ടും ഉപഭോക്താക്കൾ വീട്ടുപകരണങ്ങൾ വാങ്ങുന്നത് തുടരുകയാണെങ്കിൽ, കമ്പനികൾക്ക് ലാഭ മാർജിൻ സുരക്ഷിതമായി നില നിർത്താൻ സാധിച്ചേക്കും. വേനൽക്കാലത്ത് കൂളിങ് ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന ശക്തമായ ഡിമാൻഡും, പ്രൈസ് ഉയർത്തുന്നതിന് അനുകൂലമായ ഘടകമാണ്

Leave a Reply

Your email address will not be published. Required fields are marked *