Latest

പ്രഹരശേഷി 300 കിലോമീറ്ററിലേക്ക്; ഡിആര്‍ഡിഒയുടെ അസ്ത്ര മാര്‍ക്ക് 3 വരുന്നു, വ്യോമസേനയ്ക്ക് വന്‍ മേല്‍ക്കോയ്മ

Share

DRDO India: ചൈനയുടെയും പാകിസ്താന്റെയും വ്യോമ വെല്ലുവിളികളെ ചെറുക്കാന്‍ തദ്ദേശീയ അസ്ത്ര എയര്‍-ടു-എയര്‍ മിസൈലുകളുടെ ( Astra Missile ) പ്രഹരശേഷി 300 കിലോമീറ്ററിലേക്ക് ഉയര്‍ത്താന്‍ ഡിആര്‍ഡിഒ (DRDO). അതിനൂതന സോളിഡ് ഫ്യുവല്‍ ഡക്റ്റഡ് റാംജെറ്റ് (SFDR) സാങ്കേതികവിദ്യയോടെ ആണ് അസ്ത്ര മാര്‍ക്ക് 3 മിസൈല്‍ എത്തുന്നത്. ഇതോടെ വിദേശ മിസൈലുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയ്ക്ക് സാധിക്കും. ഭാരതത്തിന്റെ ആകാശം കൂടുതല്‍ സുരക്ഷിതമാക്കുന്ന ഈ നീക്കം, ഇന്ത്യയുടെ ഉറച്ച നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *