Latest

1500 രൂപ മുതല്‍ അടവ്, ഡിസ്‌കൗണ്ടിന് പുറമേ സമ്മാനങ്ങളും ക്യാഷ്ബാക്കും; സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കെഎസ്എഫ്ഇ പിങ്ക് ചിട്ടി

Share

KSFE Women Scheme: സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വവും, സ്വാശ്രയത്വവും ലക്ഷ്യമിട്ട് കെഎസ്എഫ്ഇ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണ് പിങ്ക് ചിട്ടി ( KSFE Pink Chitty ). പ്രതിമാസം 1,500 രൂപ മുതല്‍ അടക്കാവുന്ന കുറഞ്ഞ തവണകളും, ബാങ്ക് ആര്‍ഡികളേക്കാള്‍ ഉയര്‍ന്ന ലാഭവിഹിതവും, 100% സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റിയും ഈ നിക്ഷേപ പദ്ധതിയെ മികച്ചതാക്കുന്നു.എന്താണ് കെഎസ്എഫ്ഇ പിങ്ക് ചിട്ടി സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വവും, സമ്പാദ്യശീലവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണ് പിങ്ക് ചിട്ടി. ദിനംപ്രതിയുള്ള ചെറിയ മിച്ച തുകകളോ, ചെലവുകള്‍ ചുരുക്കി ഉണ്ടാക്കുന്ന സമ്പാദ്യമോ സുരക്ഷിതമായി നിക്ഷേപിച്ച് വലിയൊരു തുകയായി മാറ്റാന്‍ സ്ത്രീകളെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ചിട്ടിയുടെ ഘടന

കുറഞ്ഞ മാസത്തവണയാണ് ഈ ചിട്ടിയുടെ പ്രധാന സവിശേഷത. പ്രതിമാസം 1,500 മുതല്‍ 5,000 രൂപ വരെ നീളുന്ന ലളിതമായ ഇന്‍സ്റ്റാള്‍മെന്റുകളുള്ള ചിട്ടികള്‍ ഇതില്‍ ലഭ്യമാണ്. 30 മാസം മുതല്‍ 60 മാസം വരെയുള്ള ഹ്രസ്വകാല/ മധ്യകാല വ്യവസ്ഥകളില്‍ പദ്ധതികള്‍ ലഭിക്കും.

പരമ്പരാഗത കെഎസ്എഫ്ഇ ചിട്ടികളുടെ അതേ നിയമങ്ങള്‍ പാലിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അംഗങ്ങള്‍ക്ക് പ്രതിമാസം ലേലത്തിലോ, നറുക്കെടുപ്പിലോ പങ്കെടുത്ത് ചിട്ടിത്തുക കൈപ്പറ്റാം. കെഎസ്എഫ്ഇ ശാഖ സന്ദര്‍ശിച്ചോ അല്ലെങ്കില്‍ ഔദ്യോഗിക ആപ്പ്, പോര്‍ട്ടല്‍ വഴിയോ കെവൈസി (KYC) രേഖകള്‍ നല്‍കി ചിട്ടിയില്‍ ചേരാം.

Leave a Reply

Your email address will not be published. Required fields are marked *