Latest

യൂട്യൂബ് വരുമാനത്തിന് 500 സബ്‌സ്‌ക്രൈബര്‍മാര്‍ മതി; പുതിയ മോണിറ്റൈസേഷന്‍ യോഗ്യതകളും ടാക്‌സ് നിയമങ്ങളും

Share

oogle Income Rules: യൂട്യൂബ് ചാനല്‍ തുടങ്ങി വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ മോണിറ്റൈസേഷന്‍ നിബന്ധനകള്‍ക്കൊപ്പം ഇന്ത്യയിലെ ഇന്‍കം ടാക്‌സ്, ജിഎസ്ടി നിയമങ്ങളും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. 500 സബ്സ്‌ക്രൈബര്‍മാര്‍ മുതലുള്ള പ്രാഥമിക മോണിറ്റൈസേഷന്‍ യോഗ്യതകള്‍, 1,000 വ്യൂസിന് ലഭിക്കുന്ന ശരാശരി വരുമാനം, Section 194R പ്രകാരമുള്ള TDS പിടുത്തം, W-8BEN ഫോം സമര്‍പ്പണം പോലെ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ മനസിലാക്കേണ്ട എല്ലാ കാര്യങ്ങളും ഇതാ.
വീഡിയോ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍തെരഞ്ഞെടുക്കുന്ന വിഷയം വളരെ പ്രധാനമാണ്. കൃത്യമായ ഒരു വിഷയം (Tech, Cooking, Travel, Gaming, Finance, Entertainment) കേന്ദ്രീകരിച്ച് മുന്നോട്ട് പോവുക. വീഡിയോയുടെ ക്വാളിറ്റി ശ്രദ്ധിക്കണം. മികച്ച ഓഡിയോ, വ്യക്തതയുള്ള വീഡിയോ, ലളിതമായ എഡിറ്റിംഗ് എന്നിവ ഉറപ്പാക്കുക.

കൃത്യമായ ഇടവേളകളില്‍ (ഉദാഹരണത്തിന് ആഴ്ചയില്‍ 2 അല്ലെങ്കില്‍ 3 ദിവസങ്ങളില്‍) വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതാകും തുടക്കത്തില്‍ നല്ലത്. സ്വന്തമായി നിര്‍മ്മിച്ച വീഡിയോകളും, ശബ്ദങ്ങളും മാത്രം ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്.

വീഡിയോകള്‍ക്ക് ആളുകള്‍ സെര്‍ച്ച് ചെയ്യാന്‍ സാധ്യതയുള്ള ഗുണമേന്‍മയുള്ള ടൈറ്റിലുകള്‍, കൃത്യമായ ഡിസ്‌ക്രിപ്ഷന്‍, ടാഗുകള്‍ എന്നിവ നല്‍കുക.

മോണിറ്റൈസേഷന്‍ ആരംഭിക്കുന്നതിനുള്ള യോഗ്യതകള്‍

യൂട്യൂബില്‍ നിന്ന് വരുമാനം നേടാന്‍ നിങ്ങള്‍ വളരെയേറെ കാര്യങ്ങള്‍ പാലിക്കേണ്ടതും മനസിലാക്കേണ്ടതുമുണ്ട്.

പൂര്‍ണ്ണ മോണിറ്റൈസേഷന്‍ (പരസ്യ വരുമാനം + ഫാന്‍ ഫണ്ടിംഗ്) നേടാന്‍ കുറഞ്ഞത് 1,000 സബ്സ്‌ക്രൈബര്‍മാര്‍ ഉണ്ടായിരിക്കണം. കൂടാതെ കഴിഞ്ഞ 12 മാസത്തിനിടെ 4,000 പബ്ലിക് വാച്ച് ഹവേഴ്സ് (Public Watch Hours) നേടിയിരിക്കണം. അല്ലെങ്കില്‍ കഴിഞ്ഞ 90 ദിവസത്തിനിടെ 10 മില്യണ്‍ (1 കോടി) പബ്ലിക് ഷോര്‍ട്‌സ് വ്യൂസ് ലഭിച്ചിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *