Latest

ഹ്രസ്വകാല നിക്ഷേപത്തിന് മികച്ച 6 ഓഹരികള്‍; 1- 2 ആഴ്ച അകലെ ലക്ഷ്യം

Share

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ഹ്രസ്വകാലത്തേക്ക് (1- 2 ആഴ്ച) മികച്ച ലാഭം നേടാന്‍ അവസരം. മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വീസസ്, ചോയ്സ് ബ്രോക്കിംഗ് എന്നീ പ്രമുഖ ഏജന്‍സികളിലെ സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ആസാദ് എന്‍ജിനീയറിങ്, തൈറോകെയര്‍ ഉള്‍പ്പെടെയുള്ള 6 ഓഹരികളും അവയുടെ ടാര്‍ഗെറ്റ് വിലയും സ്റ്റോപ്പ് ലോസും ചുവടെ ചേര്‍ക്കുന്നു. മികച്ച സാങ്കേതിക മുന്നേറ്റം കാണിക്കുന്ന ഓഹരികളുടെ ഏറ്റവും പുതിയ ലക്ഷ്യവിലയും സ്റ്റോപ്പ് ലോസും ഇതാ.ആസാദ് എന്‍ജിനീയറിങ് (Azad Engineering)
വാങ്ങാവുന്ന വില: 2,927 രൂപ
ലക്ഷ്യവില: 3,280- 3,350 രൂപ
സ്റ്റോപ്പ് ലോസ്: 2,660 രൂപ
വളര്‍ച്ച സാധ്യത: ഏകദേശം 12-14%
നിര്‍ദേശിക്കുന്ന വിദഗ്ധന്‍/ ഏജന്‍സി: വിഷ്ണു കാന്ത് ഉപാധ്യായ (AVP- റിസര്‍ച്ച്, മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വീസസ്).
നിര്‍ദേശിക്കാനുള്ള കാരണങ്ങള്‍: 2,000 രൂപ എന്ന റെക്കോര്‍ഡ് നില മറികടന്ന ശേഷം ഈ ഓഹരി മികച്ച കുതിപ്പിലാണ. 21, 55 ഇഎംഎ (EMA) ലെവലുകളില്‍ മികച്ച പിന്തുണ ലഭിക്കുന്നു. ആര്‍എസ്‌ഐ (RSI) 59 എന്ന നിലയിലാണ്. ഇത് അനുകൂലമായ മൊമെന്റം കാണിക്കുന്നു.
കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ് (Kirloskar Oil Engines)

വാങ്ങാവുന്ന വില: 2,244 രൂപ
ലക്ഷ്യവില: 2,520- 2,650 രൂപ
സ്റ്റോപ്പ് ലോസ്: 2,025 രൂപ
നിര്‍ദേശിക്കുന്ന വിദഗ്ധന്‍ / ഏജന്‍സി: വിഷ്ണു കാന്ത് ഉപാധ്യായ (മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വീസസ്).
നിര്‍ദേശിക്കാനുള്ള കാരണങ്ങള്‍: ദീര്‍ഘനാളത്തെ കണ്‍സോളിഡേഷന് ശേഷം 2,280 ലെവലിന് മുകളിലേക്ക് മികച്ച ബ്രേക്കൗട്ട് നടത്തി. 21, 55 ഇഎംഎകളില്‍ മികച്ച സപ്പോര്‍ട്ട് ഉണ്ട്. ആര്‍എസ്‌ഐ 54 എന്ന നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *