Defence Stocks Rally : ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, ഏകദേശം 6 മാസത്തിൽ 50-603% നേട്ടം നൽകിയ 10 ഡിഫൻസ് ഓഹരികളുടെ വിവരങ്ങൾ അറിയാം. ഓഹരി വിപണിയിൽ വലിയ അസ്ഥിരത പ്രകടമായപ്പോഴാണ് ഇത്തരത്തിൽ മികച്ച പ്രകടനം ഉണ്ടായിരിക്കുന്നത്നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (H1FY27) 50% മുതൽ 603% വരെ പറന്നു കയറിയ 10 ഡിഫൻസ് ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. സമാന കാലയളവിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ അസ്ഥിരതയാണ് പ്രകടമായത്. പല ഓഹരികളും നെഗറ്റീവ് അല്ലെങ്കിൽ ഫ്ലാറ്റ് റിട്ടേണാണ് നൽകിയത്.എന്നാൽ ഇതിനിടയിലും നിനിഫ്റ്റി ഡിഫൻസ് ഇൻഡെക്സ് 25% നേട്ടത്തോടെ മിന്നുന്ന പ്രകടനം നടത്തി. 10 ഡിഫൻസ് ഓഹരികൾ 50 ശതമാനത്തിലധികം റിട്ടേൺ നിക്ഷേപകർക്ക് നൽകി. ഇതിൽത്തന്നെ 100 ശതമാനത്തിലധികം നേട്ടം കൊടുത്തത് 6 ഓഹരികളാണ്

