ദേശീയ പെൻഷൻ പദ്ധതിയായ നാഷണൽ പെൻഷൻ സിസ്റ്റത്തിൽ (NPS) അക്കൗണ്ട് തുറക്കുന്നത് ഇനി കൂടുതൽ എളുപ്പം. യു.പി.ഐ സംവിധാനത്തിലൂടെ വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യ പദ്ധതിയിൽ ചേരാൻ സഹായിക്കുന്ന എൻ.പി.എസ് തത്കാൽ (NPS Tatkal) സൗകര്യം ഇപ്പോൾ ഭീം, ഫോൺ പേ ആപ്പുകളിലും ലഭ്യമാണ്. അർഹരായ നിക്ഷേപകർക്ക് ഡിജിറ്റലായും പേപ്പർരഹിതമായും അക്കൗണ്ട് തുറക്കാൻ ഇതിലൂടെ സാധിക്കും. കേവലം മൂന്ന് സ്റ്റെപ്പുകളിലൂടെ എങ്ങനെ എൻ.പി.എസ് അക്കൗണ്ട് ഓപ്പൺ ചെയ്യാം? ഏതൊക്കെ ബാങ്ക് ഉപയോക്താക്കൾക്കാണ് ഈ സൗകര്യം ലഭ്യമായിരിക്കുന്നത്?, കുറഞ്ഞ വിഹിതം എത്രയാണ്? ഈ വിവരങ്ങളാണ് ഇവിടെ നൽകുന്നത്.ഭീം/ഫോൺ പേ ആപ്പ് തുറക്കുക
നിങ്ങളുടെ വിവരങ്ങൾ നൽകുക
ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുക്കുക
യു.പി.ഐ വഴി വിഹിതം അടയ്ക്കുക
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) ഒക്ടോബർ 6ാം തിയ്യതിയാണ് ഈ സൗകര്യം പ്രഖ്യാപിച്ചത്. അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുകയും വിരമിക്കൽ സമ്പാദ്യ പദ്ധതിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ എൻ.പി.എസ് തത്കാൽ സംവിധാനത്തിലൂടെ 2–3 കോടി പുതിയ വരിക്കാരെ ചേർക്കാനാണ് ലക്ഷ്യമിടുന്നതെന്ന് PFRDI ചെയർമാൻ എസ്. രാമൻ വ്യക്തമാക്കി.
