Latest

എണ്ണയ്ക്ക് പിന്നാലെ ഇനി വൈദ്യുതി പ്രവഹിക്കും; ഇന്ത്യ-സൗദി പവർ ലിങ്ക് സമുദ്രത്തിനടിയിൽ, 9 ബില്യൺ ഡോളറിന്റെ പദ്ധതി, രാജ്യത്തിന് നേട്ടം

Share

ഇന്ത്യയും, സൗദി അറേബ്യയും സഹകരിച്ച് സമുദ്രത്തിനടിയിലൂടെ പവർ ലിങ്ക് പ്രൊജക്ട് ഉടൻ യാഥാർത്ഥ്യമായേക്കും. 2,100 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് ഏകദേശം 9 ബില്യൺ യു.എസ് ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി ഇന്ത്യയ്ക്ക് വലിയ നേട്ടം നൽകുന്ന പ്രൊജക്ടാണ്. രാജ്യത്തിന്റെ വർധിച്ചു വരുന്ന ഊർജ്ജ ആവശ്യങ്ങൾ പരിഹരിക്കുന്നതിലും തന്ത്രപ്രധാനമായ ഈ സഹകരണം പ്രധാനമാണ്.നിർദ്ദിഷ്ട പദ്ധതി3 ഗിഗാവാട്ട് ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ് ട്രാൻസ്മിഷൻ ശേഷിയാണ് നിർദ്ദിഷ്ട പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ഫലത്തിൽ, ഇന്ത്യയും-സൗദിയും തമ്മിൽ ഒരു ഇലക്ട്രിസിറ്റി ഇന്റർകണക്ഷനാണ് യാഥാ‍ർത്ഥ്യമാവുക. ഇന്ത്യയുടെ വൺ സൺ, വൺ വേൾഡ്, വൺ ഗ്രിഡ് ( One Sun One World One Grid -OSOWOG) വിഷനുമായി ചേർന്നു പോകുന്നതാണ് നിർദ്ദിഷ്ട പദ്ധതി. 2023 വർഷത്തിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇലക്ട്രിസിറ്റി, ഗ്രിഡ് ഇന്റർകണക്ഷൻ എന്നീ മേഖലകളിൽ സഹകരിക്കാനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുള്ളത്.

ഇന്ത്യയ്ക്കുള്ള പ്രധാന നേട്ടങ്ങൾ

ഇന്ത്യയിലും, സൗദി അറേബ്യയിലും സൂര്യോദയവും, അസ്തമയവും വ്യത്യസ്ത സമയങ്ങളിലാണ്. ഏകദേശം രണ്ടര മണിക്കൂർ വ്യത്യാസമാണുള്ളത്. ഇന്ത്യയിൽ വൈകുന്നേരങ്ങളിൽ ഇലക്ട്രിസിറ്റി ഡിമാൻഡ് ഉയരുമ്പോൾ സൗദിയിലെ സൗരോർജ്ജ നിലയങ്ങളിൽ നിന്ന് കുറഞ്ഞ ചെലവിൽ വൈദ്യുതി ഇറക്കുമതി ചെയ്യാം.
മറുവശത്ത്, സൗദിയിൽ പകൽ സമയത്ത് വൈദ്യുതി ആവശ്യകത ഉയരുമ്പോൾ ഇന്ത്യയിൽ നിന്ന് അവിടേക്ക് സൗരോർജ്ജം കയറ്റുമതി ചെയ്യാൻ കഴിയും.
കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സോളാർ, വിൻഡ് പവർ എല്ലായ്പ്പോഴും ഒരേ തോതിൽ ലഭ്യമാകണമെന്നില്ല. രണ്ട് രാജ്യങ്ങളിലെയും ​ഗ്രിഡുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഇത്തരം വ്യതിയാനങ്ങൾ പരിഹരിക്കാൻ സാധിക്കും. മാത്രമല്ല ദേശീയതലത്തിൽ ​ഗ്രിഡ് ശേഷി സുസ്ഥിരമായി നില നിർത്താനും ഇന്ത്യയ്ക്കും, സൗദിക്കും സാധിക്കും.
ഫോസിൽ ഇന്ധനങ്ങളുടെ ബഹിർ​ഗമനം കുറയുന്നതിലൂടെ കാർബൺ പുറന്തള്ളൽ താഴുന്നത് പരിസ്ഥിതിക്കും നേട്ടമാണ്.
ഇന്ത്യയിൽ പുനരുപയോ​ഗ ഊർജ്ജ മേഖല അതിവേ​ഗത്തിലുള്ള വളർച്ചയാണ് നേടുന്നത്. അധിക വൈദ്യുതി വരുമ്പോൾ അത് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തി വലിയ തുക വരുമാനമുണ്ടാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ഇത്തരത്തിൽ കൂടുതൽ പ്രൊജക്ടുകൾ മറ്റ് വി​ദേശ രാജ്യങ്ങളുമായി ചേർന്ന് നടപ്പാക്കാനും ഇന്ത്യ പദ്ധതിയിടുന്നു. ഒമാൻ, യു.എ.ഇ, സിം​ഗപ്പൂർ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായി പവർ ലിങ്ക് കണക്ഷൻ നടപ്പാക്കുന്നതിനുള്ള സാധ്യതകളാണ് ആരായുന്നത്.
പരമ്പരാ​ഗതമായി ​ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. പവർ ​ഗ്രിഡുകള് വഴി വൈദ്യുതി കൈമാറ്റം സാധ്യമാകുന്നത് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നു
ഇന്ത്യയെയും, മിഡിൽ ഈസ്റ്റിനെയും ബന്ധിപ്പിക്കുന്ന IMEEC (India-Middle East-Europe Economic Corridor) പദ്ധതിക്ക് ഈ പവർ ലിങ്ക് വലിയ ഊർജ്ജമാണ് നൽകുക
വിതരണം ചെയ്യാത്ത അധിക സൗരോർജ്ജം ബാറ്ററിയിൽ സൂക്ഷിക്കുന്നതിന് വളരെയധികം ചെലവുണ്ട്. ഇതിന് പകരം ലൈവായി, കേബിളുകൾ വഴി ഇത് സൗദിയിലേക്ക് അയയ്ക്കുന്നതും ഇന്ത്യയ്ക്ക് സാമ്പത്തികമായി ലാഭം നൽകും
സൗദി അറേബ്യയുമായുള്ള പുതിയ പവർ ലിങ്ക് സ്കീം ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ കുറഞ്ഞ ചെലവിൽ പരിഹരിക്കാൻ സഹായിക്കുന്നതാണ്. കൂടാതെ പുനരുപയോ​ഗ​ ഊർജ്ജ മേഖലയിൽ ഇന്ത്യയെ ആ​ഗോള ശക്തിയാക്കി മാറ്റാനും ഈ പ്രൊജക്ടിന് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *