Latest

ഇന്ത്യയിൽ FD പലിശ 9% ആയേക്കും; ആർ.ബി.ഐ റിപ്പോ നിരക്ക് 5.50% എത്തിച്ചാൽ ലോട്ടറി, നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

Share

റിസർവ് ബാങ്കിന്റെ പണനയ യോ​ഗം ഇന്ന്, ഒക്ടോബർ 5 മുതൽ 7 വരെയാണ് നടക്കുന്നത്. ഇത്തവണ രാജ്യത്തെ റിപ്പോ നിരക്കുകൾ നിലവിലെ 5.25% എന്ന നിലയിൽ നിന്ന് 25 ബേസിസ് പോയിന്റുകൾ ഉയർത്തി 5.50% ആക്കി മാറ്റിയേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യയിലെ സ്ഥിര നിക്ഷേപങ്ങളുടെ അടക്കം പലിശയിലും വർധന വരുത്താൻ ബാങ്കുകൾ തയ്യാറായേക്കും. നിലവിൽ രാജ്യത്ത് പരമാവധി 8.50% വരെ നിരക്കുകളാണ് ലഭ്യമായിരിക്കുന്നത്. ഇത് 8.75% മുതൽ 9% വരെ വർധിക്കാനുള്ള സാധ്യതകളാണുള്ളത്.
ഒന്ന്-രണ്ട് വർഷം മുമ്പ് ഇന്ത്യയിൽ പലിശ നിരക്കുകൾ ഉയർന്നു നിന്ന സമയത്ത് ചില സ്മാൾ ഫിനാൻസ് ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് 9% വരെ പലിശ ലഭ്യമാക്കിയിരുന്നു. ആർ.ബി.ഐ നിരക്കുകൾ ഉയർത്തുന്ന പക്ഷം ഇതേ സാഹചര്യം വീണ്ടും ഉരുത്തിരിയുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഇത് ഉടനടി ലഭ്യമാകണമെന്നില്ല, ഏതാനും മാസത്തെ സമയം എടുക്കാനാണ് സാധ്യത. പുതിയ ഡെപ്പോസിറ്റുകൾക്കായിരിക്കും ബാങ്കുകൾ ആദ്യം ഉയർന്ന പലിശ നൽകുക.ഉയർന്ന ക്രൂഡ് ഓയിൽ വില രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിച്ച സാഹചര്യത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കുകൾ വർധിപ്പിക്കാനുള്ള സാധ്യതകൾക്കാണ് മുൻ​ഗണനയുള്ളത്. നിലവിൽ രാജ്യത്ത് മുതിർന്ന പൗരന്മാർക്ക് സൂര്യോദയ് സ്മാൾ ഫിനാൻസ് ബാങ്ക് 8.50% എന്ന തോതിൽ ഉയർന്ന പലിശ ലഭ്യമാക്കുന്നു. ജന സ്മാൾ ഫിനാൻസ് ബാങ്ക് 8% പലിശയും നൽകുന്നു.

നിലവിലെ എഫ്.ഡി നിരക്കുകൾക്ക് എന്തു സംഭവിക്കും?

റിസർവ് ബാങ്ക് പലിശ നിരക്കുകൾ വർധിപ്പിച്ചാലും, നേരത്തെ ബുക്ക് ചെയ്ത അതേ നിരക്കിലായിരിക്കും പലിശ ലഭിക്കുക. മുമ്പ് സൂചിപ്പിച്ചതു പോലെ പുതിയ നിക്ഷേപങ്ങൾക്കായിരിക്കും ഉയർന്ന പലിശ ലഭ്യമാവുക. ചെറിയ തുക അധികം ലഭിക്കുന്നത് പല മുതിർന്ന പൗരന്മാർക്കും സഹായകമാകും എന്നതിനാൽ നഷ്ടം വരാത്ത വിധമുള്ള റീ ഇൻവെസ്റ്റ്മെന്റും പരി​ഗണിക്കാവുന്നതാണ്. ഉദാഹരണത്തിന് റിസർവ് ബാങ്ക് 25 ബേസിസ് പോയിന്റുകൾ പലിശ ഉയർത്തിയാൽ, 10 ലക്ഷം രൂപയുടെ പുതിയ നിക്ഷേപത്തിന് ഒരു വർഷം നികുതി കണക്കാക്കുന്നതിന് മുമ്പ് 2,500 രൂപ അധികം ലഭിക്കും. പലവർഷങ്ങളാകുമ്പോൾ ഇത് വലിയ തുകയായി മാറുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *