Latest

2026 ഒക്ടോബറിൽ പരിഗണിക്കാൻ 10 മ്യൂച്വൽ ഫണ്ടുകൾ; വിവിധ സെഗ്മെന്റിലെ സ്കീമുകൾ

Share

ഈ ഒക്ടോബർ മാസത്തിൽ പരിഗണിക്കാവുന്ന 10 മ്യൂച്വൽ ഫണ്ടുകളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ഇക്കണോമിക് ടൈംസ് മ്യൂച്വൽ ഫണ്ട്സ് തെരഞ്ഞെടുത്ത സ്കീമുകളാണിവ. അഗ്രസീവ് ഹൈബ്രിഡ്, ലാർജ്-മിഡ്-സ്മാൾക്യാപ് ഫണ്ടുകൾ, ഫ്ലെക്സിക്യാപ് സ്കീമുകൾ തുടങ്ങിയവയെല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു.
ഒക്ടോബറിൽ പരി​ഗണിക്കാവുന്ന 10 മ്യൂച്വൽ ഫണ്ടുകൾ1. കനറാ റൊബേക്കോ ലാർജ്ക്യാപ് ഫണ്ട്

  1. മിറേ അസറ്റ് ലാർജ്ക്യാപ് ഫണ്ട്
  2. പരാ​ഗ് പരീഖ് ഫ്ലെക്സിക്യാപ് ഫണ്ട്
  3. എച്ച്.ഡി.എഫ്.സി ഫ്ലെക്സിക്യാപ് ഫണ്ട്
  4. ആക്സിസ് മിഡ്ക്യാപ് ഫണ്ട്
  5. കൊടക് മിഡ്ക്യാപ് ഫണ്ട്
  6. ആക്സിസ് സ്മാൾക്യാപ് ഫണ്ട്
  7. എസ്.ബി.ഐ സ്മാൾക്യാപ് ഫണ്ട്
  8. എസ്.ബി.ഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട്
  9. മിറെ അസറ്റ് അ​ഗ്രസീവ് ഹൈബ്രിഡ് ഫണ്ട്

അ​ഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ

ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്ക് കടന്നു വരുന്ന പുതിയ നിക്ഷേപകർക്ക് യോജിച്ച സ്കീമാണിത്. ഇക്വിറ്റിയിൽ 65-80% നിക്ഷേപവും, ഡെറ്റ് ഇൻസ്ട്രുമെന്റ്സിൽ 20-35% അലോക്കേഷനുമാണ് നടത്തുന്നത്. ഇതിനാൽ പൊതുവെ അസ്ഥിരത കുറഞ്ഞ തരം സ്കീമുകളാണിവ
ലാർജ്ക്യാപ് ഫണ്ടുകൾ

ഓഹരികളിൽ നിക്ഷേപിക്കുമ്പോൾത്തന്നെ സ്വന്തം പോർട്ഫോളിയോ സുരക്ഷിതമാക്കാൻ ആ​ഗ്രഹിക്കുന്നവരുണ്ട്. റിസ്ക് കുറഞ്ഞ രീതിയിൽ ഇൻവെസ്റ്റ്മെന്റ് ലക്ഷ്യമിടുന്നവരുണ്ട്. ഇത്തരക്കാർക്ക് പൊതുവെ അസ്ഥിരത കുറഞ്ഞ ലാർജ്ക്യാപ് സ്കീമുകൾ പരി​ഗണിക്കാം

ഫ്ലെക്സിക്യാപ് ഫണ്ടുകൾ

പേര് സൂചിപ്പിക്കുന്നതു പോലെ, വ്യത്യസ്ത തരം മാർക്കറ്റ് ക്യാപ്, സെ​ഗ്മെന്റുകൾ തുടങ്ങിയവയിൽ നിക്ഷേപം നടത്തുന്ന തരം സ്കീമുകളാണിവ. മോഡറേറ്റ് റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് പരി​ഗണിക്കാം

സ്മാൾക്യാപ്-മിഡ്ക്യാപ് ഫണ്ടുകൾ

അ​ഗ്രസീവായ ഇൻവെസ്റ്റേഴ്സിന് പരി​ഗണിക്കാവുന്ന സ്കീമുകളാണിവ. അധികം റിസ്കിന് അധികം റിട്ടേൺ സാധ്യത എന്ന ആകർഷണമാണ് ഇവിടെയുള്ളത്. ഉയർന്ന നേട്ട സാധ്യതയുണ്ടെങ്കിലും അസ്ഥിരത ഉയർന്നു നിൽക്കുന്ന തരം സ്കീമുകളാണിവ. ദീർഘകാല കാഴ്ച്ചപ്പാടോടെ, ഉയർന്ന റിസ്ക് താങ്ങാൻ ശേഷിയുണ്ടെങ്കിൽ നിങ്ങൾക്ക് ഈ സെ​ഗ്മെന്റുകളിൽ നിക്ഷേപം നടത്തുന്നത് പരി​ഗണിക്കാം

Leave a Reply

Your email address will not be published. Required fields are marked *