2026 സെപ്റ്റംബറിൽ, ജൂൺ മാസത്തെ അപേക്ഷിച്ച് മ്യൂച്വൽ ഫണ്ടുകൾ 2% വരെ ഓഹരി പങ്കാളിത്തം വർധിപ്പിച്ച 4 ഓഹരികളുടെ വിവരങ്ങൾ അറിയാം. 2% എന്നത് വൻകിട ഫണ്ട് ഹൗസുകളെ സംബന്ധിച്ച് വലിയ തുകയാണെന്നത് ശ്രദ്ധിക്കുക. ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകൾ ഷെയർ ഹോൾഡിങ് ഉയർത്തുന്ന കമ്പനികൾ നിക്ഷേപകരുടെ റഡാറിൽ ഉൾപ്പെടാറുണ്ട്. ഈ നാല് ഓഹരികളും കഴിഞ്ഞ ഒരു വർഷത്തിൽ
വലിയ പഠനങ്ങൾക്കും, ഗവേഷണങ്ങൾക്കും ശേഷമായിരിക്കും ഭീമൻ ഫണ്ട് ഹൗസുകൾ നിക്ഷേപം നടത്തുന്നത് എന്നതാണ് ഇതിന് കാരണം. ഇവിടെ നൽകിയിരിക്കുന്ന നാല് ഓഹരികൾ വിവിധ സെക്ടറുകളിൽ ഉൾപ്പെട്ടിരിക്കുന്നവയാണ്.1. ഭാരത് ഫോർജ് (Bharat Forge)
ആഗോള തലത്തിൽ എൻജിനീയറിങ് & മാനുഫാക്ചറിങ് ബിസിനസ് നടത്തുന്ന, ആറ് പതിറ്റാണ്ടത്തെ അനുഭവ സമ്പത്തുള്ള മിഡ്ക്യാപ് കമ്പനിയാണിത്.
1 വർഷത്തെ റിട്ടേൺ : 53.66%
CMP : 1,833 രൂപ
മാർക്കറ്റ് ക്യാപ് : 89,573 കോടി രൂപ
MF ഹോൾഡിങ് 2026 ജൂൺ : 20.74%
MF ഹോൾഡിങ് 2026 സെപ്റ്റംബർ : 21.57%
ഹോൾഡിങ് വർധന : 0.83%
2. രാംകൃഷ്ണ ഫോർജിങ്സ് (Ramkrishna Forgings)
നാല് പതിറ്റാണ്ടുകളിലധികമായി ബിസിനസ് ചെയ്യുന്ന, മെറ്റൽ ഫോർമിങ് മേഖലയിലുള്ള സ്മാൾക്യാപ് കമ്പനിയാണിത്
1 വർഷത്തെ റിട്ടേൺ : 26.07%
CMP : 700.45 രൂപ
മാർക്കറ്റ് ക്യാപ് : 12,998 കോടി രൂപ
MF ഹോൾഡിങ് 2026 ജൂൺ : 1.91%
MF ഹോൾഡിങ് 2026 സെപ്റ്റംബർ : 2.04%
ഹോൾഡിങ് വർധന : 0.13%

