ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ( BOI ), സ്ത്രീകൾക്കായി നൽകുന്ന എക്സ്ക്ലൂസീവ് അക്കൗണ്ടാണ് നാരി ശക്തി സേവിങ്സ് അക്കൗണ്ട് (Nari Shakti Savings Account). 2 കോടി രൂപ വരെയുള്ള എയർ ആക്സിഡന്റൽ ഇൻഷുറൻസ് കവറേജും, 1 കോടി രൂപ വരെയുള്ള പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയും അടക്കം പലതരം ഫീച്ചറുകളുള്ള അക്കൗണ്ടാണിത്.
നാരി ശക്തി സേവിങ്സ് അക്കൗണ്ട് – ഫീച്ചറുകൾശരാശരി പാദാധിഷ്ഠിത ബാലൻസ് (Average Quarterly Balance – AQB) അനുസരിച്ച് നോർമൽ, ക്ലാസിക്, ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നിങ്ങനെ 5 തരം അക്കൗണ്ടുകളാണ് ലഭ്യമായിരിക്കുന്നത്. 10,000 രൂപയിൽ താഴെ ബാലൻസ് സൂക്ഷിക്കേണ്ട നോർമൽ അക്കൗണ്ടിന്റെ വിവരങ്ങളാണ് താഴെ നൽകുന്നത്.
നോർമൽ അക്കൗണ്ട്
AQB : 10,000 രൂപയിൽ താഴെ
മിനിമം ബാലൻസ് ചാർജ്ജുകൾ ബാധകമല്ല
പാസ്ബുക്ക് : ആദ്യ ഇഷ്യു സൗജന്യം
സൗജന്യ ചെക്ക് ലീഫുകൾ : 25
എസ്.എം.എസ് അലേർട്ട് : സൗജന്യം
വാട്സാപ്പ് അലർട്ടിന് ചാർജ്ജ് ബാധകം
ലോക്കർ റെന്റ് കൺസഷൻ : ബാധകമല്ല
റുപെ, NCMS, സൻഗിനി ഡെബിറ്റ് കാർഡുകൾ
ഡെബിറ്റ് കാർഡിന്റെ ആദ്യ ഇഷ്യുവിൽ 100% ചാർജ്ജ് ഒഴിവാക്കും
വാർഷികാടിസ്ഥാനത്തിൽ 50,000 രൂപയിലധികം വാർഷിക ബാലൻസുണ്ടെങ്കിൽ, വ്യവസ്ഥകൾ പ്രകാരം 100% വെയ്വർ
ഒരു മാസത്തിൽ ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എമ്മുകളിൽ 10 സൗജന്യ വിനിമയങ്ങളും, മറ്റ് ബാങ്കുകളുടെ എ.ടിഎമ്മുകളിൽ 5 സൗജന്യ വിനിമയങ്ങളും.
കാർഡ് റീപ്ലേസ്മെന്റ്, പുതുക്കൽ അടക്കമുള്ളവയിൽ അക്കൗടണ്ട് വിഭാഗമനുസരിച്ചുള്ള ചാർജ്ജുകൾ ബാധകം
ഗ്രൂപ്പ്/പേഴ്സണൽ ആക്സിഡന്റൽ ഇൻഷുറൻസ്, ബേസ് കവർ ബാധകമല്ല
2 കോടി രൂപ വരെ എയർ ആക്സിഡന്റ് ഇൻഷുറൻസ് കവർ

