Latest

6 പ്രമുഖ ഹോസ്പിറ്റൽ ഓഹരികളിലെ ഇടിവ്, വൻ അവസരമെന്ന് ജെഫറീസ്; 46% വരെ ഉയരത്തിൽ ലക്ഷ്യവില

Share

പ്രമുഖ ആ​ഗോള ഇൻവെസ്റ്റ്മെന്റ്- ബ്രോക്കിങ് സ്ഥാപനമായ ജെഫറീസ് തെരഞ്ഞെടുത്ത 6 ഹെൽത്ത് കെയർ ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. 46% വരെ ഉയർച്ചാ സാധ്യതയാണ് കണക്കാക്കുന്നത്. സുപ്രീം കോടതി പരാമർശങ്ങളെത്തുടർന്നുണ്ടായ ഇടിവ്, വാങ്ങൽ അവസരമാണെന്നാണ് വിലയിരുത്തൽ

ഇടിവ് അവസരമാക്കാൻ ജെഫറീസ് നിർദ്ദേശം ഫോർട്ടിസ് ഹെൽത്ത്‌കെയർ , ഡോ. അഗർവാൾസ് , മണിപ്പാൽ , അപ്പോളോ ഹോസ്പിറ്റൽസ് , മെദാന്ത എന്നിവയുൾപ്പെടെയുള്ള ആശുപത്രി ഓഹരികൾ വ്യാഴാഴ്ച തുടർച്ചയായ രണ്ടാം ദിവസവും നഷ്ടം രേഖപ്പെടുത്തി. തൊട്ടു മുമ്പത്തെ വ്യാപാര സെഷനിൽ ഈ ഓഹരികൾ 10% വരെ ഇടിഞ്ഞിരുന്നു.

ക്യാൻസർ മരുന്നുകൾക്ക് അമിതമായ വില ഈടാക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ചതും, ആശുപത്രികൾ സ്വന്തം ഫാർമസികളിൽ നിന്നോ നിർദേശിക്കുന്ന ഫാർമസികളിൽ നിന്നോ മരുന്നുകൾ വാങ്ങാൻ രോഗികളെ നിർബന്ധിക്കുന്നുവെന്ന ആരോപണങ്ങൾ പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതുമാണ് ഓഹരികളിലെ ഇടിവിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ. എന്നാൽ, ഈ ഇടിവ് ആറ് ആശുപത്രി ഓഹരികളിലും നിക്ഷേപം നടത്താനുള്ള മികച്ച അവസരമാണെന്നാണ് ജെഫറീസ് വിലയിരുത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *