Latest

3 മാസത്തില്‍ 45% വര്‍ധന, ക്രൂഡ് വില 100 ഡോളര്‍ കടന്നു; ഇന്ത്യ നേരിടുന്ന വെല്ലുവിളികളും പ്രതിരോധ തന്ത്രങ്ങളും

Share

Brent Crude India: ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്ന് കുതിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 45 ശതമാനത്തിന്റെ കൂറ്റന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യന്‍ യുദ്ധവും വിതരണ തടസങ്ങളും കാരണമുണ്ടായ ഈ വിലക്കയറ്റം ഇന്ത്യയില്‍ കടുത്ത പണപ്പെരുപ്പ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് ആര്‍ബിഐ പണനയവും വ്യക്തമാക്കുന്നു. അതേസമയം റഷ്യന്‍ ക്രൂഡ് ഇറക്കുമതിയും, രൂപയിലുള്ള വ്യാപാരവും ശക്തമാക്കി തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
വില കുതിക്കുന്നുറിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ മൂന്നു മാസത്തിനിടെ ആഗോള വിപണിയില്‍ 45% വര്‍ധനയാണ് എണ്ണവിലയില്‍ രേഖപ്പെടുത്തിയത്. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ (Brent Crude) വില ബാരലിന് 101.51 ഡോളറും, യു.എസ് WTI ക്രൂഡ് വില ബാരലിന് 90.30 ഡോളറുമാണ്. വിതരണ തടസങ്ങളും, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണമണ് വില കുതിക്കുന്നത്. ഹോര്‍മുസ് തടസവും, റഷ്യന്‍ യുദ്ധവും വിലയെ സാരമായി ബാധിച്ചു.

വില വര്‍ധനയ്ക്കുള്ള പ്രധാന കാരണങ്ങള്‍

മെക്‌സിക്കോ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് ഭീഷണിയാണ് എണ്ണവിപണി നേരിടുന്ന ഏറ്റവും പുതിയ പ്രതിസന്ധി. യു.എസിലെ ചുഴലിക്കാറ്റ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിന്റെ 15% വും, സ്വാഭാവിക വാതക ഉല്‍പ്പാദനത്തിന്റെ 5% വും വരുന്ന ഓഫ്ഷോര്‍ കേന്ദ്രങ്ങളെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

സൗദി അറേബ്യന്‍ വിമാനത്താവളങ്ങള്‍ക്ക് (ജിസാന്‍, നജ്‌റാന്‍) നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങളും, മിഡില്‍ ഈസ്റ്റിലെ വ്യോമാക്രമണങ്ങളും എണ്ണവിപണിയെ ബാധിച്ചു.

ചെങ്കടല്‍ വഴിയുള്ള ചരക്കുകടത്തിന് തടസം നേരിടുന്നത് ഇന്‍ഷുറന്‍സ് ചെലവുകളും, ഷിപ്പിംഗ് നിരക്കുകളും ഉയര്‍ത്തുന്നു. യു.എസും ഇറാനും തമ്മിലുള്ള ദീര്‍ഘകാല പിരിമുറുക്കങ്ങളും, പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യവും വിപണിയില്‍ ആശങ്ക നിലനിര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *