Latest

ബിഎസ്എന്‍എല്‍ പുതിയ സെല്‍ഫ്‌കെയര്‍ ആപ്പ് പുറത്തിറക്കി; റീചാര്‍ജുകള്‍ക്ക് 1% ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, നിരവധി ഫീച്ചറുകള്‍

Share

BSNL Super App: ബിഎസ്എന്‍എല്‍ മൊബൈല്‍, ഭാരത് ഫൈബര്‍ (FTTH), ലാന്‍ഡ്ലൈന്‍ സേവനങ്ങള്‍ ഇനി ഒരൊറ്റ പ്ലാറ്റ്ഫോമില്‍ കൈകാര്യം ചെയ്യാം. ഉപയോക്താക്കള്‍ക്കായി സവിശേഷ ഫീച്ചറുകളോടെ പുതിയ ‘ BSNL Selfcare App ‘ ബിഎസ്എന്‍എല്‍ പുറത്തിറക്കി. പുതിയ ആപ്പ് വഴി 100 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്ക് 1% ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും നേടാം. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയേറിയതും ലളിതവുമായ ഡിജിറ്റല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയാണ് ടെലികോം കമ്പനി ലക്ഷ്യം.

പുതിയ ആപ്പ് ആര്‍ക്ക് വേണ്ടിബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് മൊബൈല്‍, ലാന്‍ഡ്ലൈന്‍, ഭാരത് ഫൈബര്‍ (FTTH) തുടങ്ങിയ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ കൈകാര്യം ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഈ ആപ്പ്. ബിഎസ്എന്‍എല്ലിന്റെ എല്ലാത്തരം ഉപഭോക്താക്കള്‍ക്കുമുള്ള സൂപ്പര്‍ ആപ്പ് ആണിത്. പഴയ ആപ്പുകളെ അപേക്ഷിച്ച് സുഗമവും, വേഗതയേറിയതുമായ ഉപയോക്തൃ അനുഭവം ഇവിടെ ആസ്വദിക്കാം. ഡിജിറ്റല്‍ ഇടപാടുകള്‍, റീച്ചാര്‍ജുകള്‍, ബില്‍ പേയ്മെന്റുകള്‍, സേവന മാനേജ്മെന്റ് എന്നിങ്ങനെ മികച്ച സേവനങ്ങള്‍ ലഭ്യമാണ്.

ആപ്പിന്റെ സവിശേഷതകളും ഫീച്ചറുകളും

ഇതൊരു ഓള്‍ ഇന്‍ വണ്‍ ആപ്പ് ആണ്. ബിഎസ്എന്‍എല്‍ മൊബൈല്‍ (Prepaid & Postpaid), ലാന്‍ഡ്ലൈന്‍, ഭാരത് ഫൈബര്‍ (FTTH) കണക്ഷനുകള്‍ ഒരൊറ്റ അക്കൗണ്ടില്‍ ബന്ധിപ്പിച്ച് നിയന്ത്രിക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും നേട്ടവും. ആപ്പ് തുറക്കുമ്പോള്‍ തന്നെ റീച്ചാര്‍ജ് ചെയ്യാനും, ബില്‍ അടയ്ക്കാനും, പ്ലാനുകള്‍ മാറ്റാനും (Change Plan), ബിഎസ്എന്‍എല്‍ ട്യൂണുകള്‍ സജ്ജമാക്കാനും ഓപ്ഷനുകളുണ്ട്.

മള്‍ട്ടി അക്കൗണ്ട് മാനേജ്മെന്റ് സാധ്യമാകും. സ്വന്തം അക്കൗണ്ടിനൊപ്പം കുടുംബാംഗങ്ങളുടെയോ, സുഹൃത്തുക്കളുടെയോ ബിഎസ്എന്‍എല്‍ നമ്പറുകള്‍ ചേര്‍ത്ത് റീച്ചാര്‍ജ് ചെയ്യാനും സൗകര്യമുണ്ട്. വിനോദ പരിപാടികളും, ചാനലുകളും കാണാന്‍ BSNL+ / OTT സേവനങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അനാവശ്യ പ്രൊമോഷണല്‍ കോളുകളും, സന്ദേശങ്ങളും തടയാന്‍ ഡൂ നോട്ട് ഡിസ്റ്റര്‍ബ് (DND) മാനേജ് ചെയ്യാനും ആപ്പിലൂടെ പറ്റും. പുതിയ ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കാനും, പ്രിയപ്പെട്ട നമ്പര്‍ തിരഞ്ഞെടുക്കാനും സാധിക്കും.

ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍

ബിഎസ്എന്‍എല്‍ പുതിയ സെല്‍ഫ്കെയര്‍ ആപ്പ് വഴി 100 രൂപയ്‌ക്കോ, അതിനു മുകളിലോ ഉള്ള വൗച്ചറുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 1% ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നല്‍കുന്നു. ഈ 1% ഡിസ്‌കൗണ്ട് ഓഫര്‍ ഒക്‌ടോബര്‍ 31 വരെ മാത്രമേ ലഭിക്കൂ.
ഡാറ്റ ഉപയോഗം, ടോക്ക് ടൈം ബാലന്‍സ്, വാലിഡിറ്റി, ബില്‍ വിവരങ്ങള്‍ തുടങ്ങി തത്സമയ ബാലന്‍സ് ട്രാക്കിംഗ് ആപ്പിലൂടെ സാധ്യമാകും.
പേയ്മെന്റുകള്‍ നടത്തിയ ശേഷം ഇന്‍വോയ്സുകളും, പേയ്മെന്റ് രസീതുകളും ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം.
റീച്ചാര്‍ജ് കാലാവധി അവസാനിക്കാറാകുമ്പോള്‍ സമയബന്ധിതമായ ഓര്‍മ്മപ്പെടുത്തലുകള്‍ (Alerts) ലഭിക്കും.
എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

Google Play Store, ആപ്പിള്‍ App Store എന്നിവയില്‍ നിന്ന് ആപ്പ് (BSNL NEW SELFCARE APP) ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് ഓപ്പണ്‍ ചെയ്ത ശേഷം നിങ്ങളുടെ ബിഎസ്എന്‍എല്‍ കണക്ഷന്‍ നമ്പര്‍ നല്‍കുക. ഫോണിലേക്ക് വരുന്ന ഓടിപി (OTP) എന്റര്‍ ചെയ്ത് അക്കൗണ്ട് ലോഗിന്‍ ചെയ്യാം. ലോഗിന്‍ ചെയ്ത ശേഷം ഹോം സ്‌ക്രീനില്‍ നിന്ന് റീച്ചാര്‍ജ്, ബില്‍ പേയ്മെന്റ്, പ്ലാനുകള്‍ പരിശോധിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഔദ്യോഗിക ആപ്പ് തന്നെ ഡൗണ്‍ലോഡ് ചെയ്യുക. ഡെവലപ്പര്‍ പേര് ‘Bharat Sanchar Nigam Limited’ എന്ന് തന്നെയാണെന്ന് ഉറപ്പുവരുത്തുക.
1% ഡിസ്‌കൗണ്ട് ഓഫര്‍ ലഭിക്കാന്‍ റീച്ചാര്‍ജ് തുക 100 രൂപ അല്ലെങ്കില്‍ അതിനു മുകളിലായിരിക്കണം. ഈ കിഴിവ് ഈ മാസം 31 വരെ മാത്രമേ ലഭിക്കൂ.
ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന OTP ആരുമായും പങ്കുവെക്കരുത്.
സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കോ, പരാതികള്‍ക്കോ 1800-180-1503 എന്ന ടോള്‍ ഫ്രീ നമ്പറിലോ, വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *