Inherited Gold Tax Rules: സ്വര്‍ണ്ണം എന്നത് മലയാളി കുടുംബങ്ങള്‍ക്ക് വെറുമൊരു നിക്ഷേപമല്ല, തലമുറകളുടെ സ്‌നേഹവും വൈകാരിക ബന്ധവുമാണ്. എന്നാല്‍ പരമ്പരാഗതമായി കൈമാറിവന്ന ഈ സ്വര്‍ണ്ണത്തിന്റെ കൃത്യമായ ഉറവിടവും, തെളിവുകളും കൈവശമില്ലെങ്കില്‍ ആദായനികുതി വകുപ്പിന്റെ നടപടികള്‍ നേരിടേണ്ടി വരാം. അനാവശ്യ നിയമക്കുരുക്കുകള്‍ ഒഴിവാക്കാന്‍ പാരമ്പര്യ സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥാവകാശം എങ്ങനെ തെളിയിക്കാമെന്ന് വ്യക്തമാക്കിയിരിക്കണം.
കൈവശമുള്ള സ്വര്‍ണത്തിന് തെളിവ് വേണംആദായനികുതി വകുപ്പ് പരിശോധനകളില്‍ കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ ഉറവിടം വളരെ പ്രധാനമാണ്. പരമ്പരാഗതമായി ലഭിച്ച സ്വര്‍ണ്ണമാണെങ്കില്‍ ഇതിന് വ്യക്തമായ തെളിവ് നല്‍കണം. സ്വര്‍ണ്ണം വീട്ടിലോ, ലോക്കറിലോ സൂക്ഷിച്ചിട്ടുണ്ട് എന്നത് സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് മതിയായ കാരണമല്ല.

