
ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേയിലൂടെ പേഴ്സണൽ ലോൺ നേടാം. അർഹരായ ഉപയോക്താക്കൾക്ക് സാധാരണഗതിയിൽ ലക്ഷക്കണക്കിന് രൂപയുടെ വരെ വ്യക്തിഗത വായ്പാ ഓഫറുകൾ ലഭിക്കും. എന്നാൽ ഗൂഗിൾ പേ നേരിട്ട് വായ്പ നൽകുകയല്ല ചെയ്യുന്നത്, പകരം ആപ്പിലൂടെ വായ്പാദാതാക്കളുമായി നിങ്ങളെ കണക്ട് ചെയ്യുകയാണ്. വായ്പ അനുവദിക്കേണ്ടതുണ്ടോ? എത്ര തുക നൽകണം? എന്നിങ്ങനെ ലോണ്ഡ സംബന്ധമായ കാര്യങ്ങളെല്ലാം വായ്പാ ദാതാവാണ് തീരുമാനിക്കുന്നത്.
ഗൂഗിൾ പേയിൽ വായ്പാ ഓഫർ എങ്ങനെ പരിശോധിക്കാം?1. മൊബൈലിൽ Google Pay ആപ്പ് തുറക്കുക.
2. Manage your money അല്ലെങ്കിൽ Money എന്ന വിഭാഗത്തിലേക്ക് പോകുക.
3. അവിടെ Loans എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
4. ലഭ്യമായ വായ്പാ ഓഫറുകൾ പരിശോധിച്ച് ആവശ്യമായ വിവരങ്ങൾ മനസ്സിലാക്കുക
ഇവിടെ, എല്ലാ ഗൂഗിൾ പേ ഉപയോക്താക്കൾക്കും വായ്പാ ഓഫറുകൾ ലഭിക്കണമെന്നില്ല. അർഹരായ ഉപയോക്താക്കൾക്ക് മാത്രമാണ് ഓഫറുകൾ കാണിക്കുക.
വായ്പാ ഓഫർ ലഭിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ?
ഗൂഗിൾ പേയിലെ ഇടപാടുകൾ, ഗൂഗിളിന്റെ മറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, വായ്പാദാതാവിന്റെ നിബന്ധനകൾ, വ്യക്തിഗതമായ ക്രമീകരണങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കും ഓഫറുകൾ ലഭിക്കുക. ഓഫർ കാണുന്നില്ലെങ്കിൽ നിങ്ങൾക്ക് ഒരു വായ്പയ്ക്കും അർഹതയില്ലെന്ന് ഉറപ്പിച്ച് പറയാനാവുകയുമില്ല.
അതായത് ഗൂഗിൾ പേ, സഹകരിച്ചിരിക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ വായ്പാ അർഹത ഇല്ലാത്തതിനാലായിരിക്കാം നിങ്ങൾക്ക് ലോൺ ഓഫർ/ലോൺ ലഭിക്കാത്തത്. മറ്റൊരു സ്ഥാപനത്തിൽ നിന്ന് വായ്പ സമാനമായി നിഷേധിക്കപ്പെടും എന്ന് ഇത് അർത്ഥമാക്കുന്നില്ല.
തിരിച്ചടവ് എങ്ങനെ?
വായ്പ എടുത്താൽ, ഉപയോക്താവ് തെരഞ്ഞെടുത്ത ബാങ്ക് അക്കൗണ്ടിൽനിന്ന് ഓരോ മാസവും വായ്പാ തിരിച്ചടവിനുള്ള തുക ഈടാക്കും. പലിശനിരക്ക്, തിരിച്ചടവ് കാലാവധി, മറ്റ് ഫീസുകൾ, വായ്പയുടെ ആകെ ചെലവ് എന്നിവ ലോൺ എടുക്കുന്നതിന് മുമ്പ് പരിശോധിക്കണം.
ലോണിനായി അപേക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വായ്പ നൽകുന്ന സ്ഥാപനത്തിന്റെ പേര് പരിശോധിക്കുക
- പലിശനിരക്കും, മറ്റ് ചാർജുകളും മനസ്സിലാക്കുക
- പ്രതിമാസ തിരിച്ചടവ് തുക താങ്ങാനാകുമോ എന്ന് കണക്കാക്കുക
- അപേക്ഷ നിരസിച്ചാൽ കാരണം അറിയാൻ വായ്പാദാതാവിനെ ബന്ധപ്പെടുക
- ലോൺ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ അറിയാൻ വായ്പ നൽകിയ സ്ഥാപനത്തെ സമീപിക്കുക
Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
