
ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തിയിടുള്ള വിദേശ നിക്ഷേപകരാണ് ഗവൺമെന്റ് ഓഫ് സിംഗപ്പൂർ. ഈ സെപ്റ്റംബർ പാദത്തിൽ ഏകദേശം 5,025 കോടി രൂപ മൂല്യമുള്ള പുതിയ ഓഹരികളാണ് ഗവൺമെന്റ് ഓഫ് സിംഗപ്പൂർ വാങ്ങിയത്. വിവിധ സെക്ടറുകളിലായി നിക്ഷേപം വൈവിദ്ധ്യവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്.
1. ഭാരത് ഫോർജ് (Bharat Forge)പൂനെ ആസ്ഥാനമായ, ഗ്ലോബൽ എൻജിനീയറിങ് & മാനുഫാക്ചറിങ് കമ്പനിയാണിത്. പ്രശസ്തമായ കല്യാണി ഗ്രൂപ്പിന്റെ ഭാഗമാണ്. ഓട്ടോമോട്ടീവ്, ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്കുള്ള ഹൈ പെർഫോമൻസ്, സേഫ്റ്റി ക്രിട്ടിക്കൽ ഘടകങ്ങൾ നിർമിക്കുന്നു.
സെപ്റ്റംബർ പാദത്തിൽ ഗവൺമെന്റ് ഓഫ് സിംഗപ്പൂർ ഈ കമ്പനിയുടെ 1.07% ഓഹരികളാണ് പുതിയതായി വാങ്ങിയത്. 52.12 ലക്ഷം ഓഹരികളുടെ പർച്ചേസ് മൂല്യം 944.1 കോടി രൂപയാണ്.
2. എറ്റേണൽ (Eternal)
പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ മാതൃകമ്പനിയാണിത്. ക്വിക് കൊമേഴ്സ്, റസ്റ്ററന്റ് സപ്ലൈ അടക്കമുള്ള മേഖലകളുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നു. ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് എന്ന ബ്രാൻഡും ഓപ്പറേറ്റ് ചെയ്യുന്നു.
സെപ്റ്റംബർ പാദത്തിൽ ഗവൺമെന്റ് ഓഫ് സിംഗപ്പൂർ 3,681.2 കോടി രൂപ മൂല്യമുള്ള 11.42 കോടി ഓഹരികളാണ് പുതുതായി വാങ്ങിയത്. ഇത്തരത്തിൽ 1.18% ഷെയർ ഹോൾഡിങ്ങാണ് നേടിയത്.
3. സെഡെമാക് മെക്കാട്രോണിക്സ് (Sedemac Mechatronics)
2007ൽ സ്ഥാപിതമായ കമ്പനിയുടെ ആസ്ഥാനം പൂനെയാണ്. ഓട്ടോമോട്ടീവ്, ഇൻഡസ്ട്രിയൽ, മൊബിലിറ്റി ആപ്ലിക്കേഷനുകൾക്കാവശ്യമായ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ്, അഡ്വാൻസ്ഡ് കൺട്രോൾ ടെക്നോളജീസ് തുടങ്ങിയവയുടെ നിർമാണം, വിതരണം തുടങ്ങിയവ ചെയ്യുന്നു.
സെപ്റ്റംബർ പാദത്തിൽ ഗവൺമെന്റ് ഓഫ് സിംഗപ്പൂർ ഈ കമ്പനിയുടെ 2.32% ഓഹരികളാണ് പുതിയതായി വാങ്ങിയത്. 10.23 ലക്ഷം ഓഹരികളുടെ പർച്ചേസ് മൂല്യം 327.4 കോടി രൂപയാണ്.
4. ലീപ് ഇന്ത്യ (Leap India)
ടെക് അധിഷ്ഠിത സപ്ലൈ ചെയിൻ കമ്പനിയാണിത്. അസറ്റ് പൂളിങ്, റീയൂസബിൾ പാക്കേജിങ് സൊല്യൂഷനുകൾ നൽകുന്നു. ചരക്കുകകളുടെ ട്രാൻസ്പോർട്ടേഷൻ, സ്റ്റോറേജ്, കൈകാര്യം എന്നിവ കാര്യക്ഷമമായി നടത്താൻ ബിസിനസുകളെ സഹായിക്കുന്നു.
സെപ്റ്റംബർ പാദത്തിൽ ഗവൺമെന്റ് ഓഫ് സിംഗപ്പൂർ 72.3 കോടി രൂപ മൂല്യമുള്ള 54.2 ലക്ഷം ഓഹരികളാണ് പുതുതായി വാങ്ങിയത്. ഇത്തരത്തിൽ 1.23% ഷെയർ ഹോൾഡിങ്ങാണ് നേടിയത്.
Disclaimer: സെബിയിൽ (SEBI) രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റോ, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറോ അല്ലാത്ത ശിവദേവ് സി.വി ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കുന്ന തീയതി വരെ, ഇതിൽ പരാമർശിച്ചിരിക്കുന്ന കമ്പനികളിൽ ശിവദേവ് സി.വിക്കോ, അദ്ദേഹത്തിന്റെ ‘ബന്ധുക്കൾക്കോ’ (2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 2(77) പ്രകാരം നിർവചിച്ചിരിക്കുന്നത് പോലെ) യാതൊരുവിധ സാമ്പത്തിക താല്പര്യങ്ങളുമില്ല. ഈ ലേഖനത്തിൽ നൽകിയിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെബിയിൽ രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റിന്റെയോ, ബ്രോക്കറേജിന്റെയോ മാത്രമാണ്. അവ കൃത്യമായ ഉറവിടം വ്യക്തമാക്കി പുനഃപ്രസിദ്ധീകരിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. ഇവ ദി ഇക്കണോമിക് ടൈംസ് ഡിജിറ്റലിന്റെയോ, ഈ ലേഖകന്റെയോ സ്വന്തം അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ആയി വ്യാഖ്യാനിക്കരുത്. വായനക്കാർ യഥാർത്ഥ റിസർച്ച് റിപ്പോർട്ട് പരിശോധിക്കാനും, സ്വന്തം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും അഭ്യർത്ഥിക്കുന്നു.
