
കഴിഞ്ഞ ഒരു വർഷത്തിൽ 42% വരെ SIP റിട്ടേൺ നൽകിയ 19 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ഇ.ടി മ്യൂച്വൽ ഫണ്ട്സ് വിശകലനത്തിൽ, ഇക്കാലയളവിൽ 295 സ്കീമുകളാണ് വിപണിയിലുണ്ടായിരുന്നതെന്ന് കണ്ടെത്തി. ഇവയിൽ 110 ഫണ്ടുകൾ പോസിറ്റീവ് റിട്ടേൺ നൽകി. ഒരു ഫണ്ട് ഫ്ലാറ്റ് പ്രകടനം നടത്തിയപ്പോൾ 29 സ്കീമുകൾ ഇരട്ടയക്ക നേട്ടവും, ഏകദേശം 184 ഫണ്ടുകൾ നെഗറ്റീവ് റിട്ടേണും കൊടുത്തിട്ടുണ്ട്.
മികച്ച നേട്ടം നൽകിയ 9 സ്കീമുകളിൽ 7 എണ്ണം സ്മാൾക്യാപ വിഭാഗത്തിലും, ഓരോന്ന് വീതം ഫോക്കസ്‍ഡ്, മൾട്ടിക്യാപ് വിഭാഗങ്ങളിലും ഉൾപ്പെടുന്നു. ഈ ലിസ്റ്റിലെ ആദ്യ മൂന്ന് ഫണ്ടുകൾ 30 ശതമാനത്തിലധികം നേട്ടമാണ് നിക്ഷേപകർക്ക് കൊടുത്തിട്ടുള്ളത്.20 ശതമാനത്തിലധികം റിട്ടേൺ നൽകിയ 9 മ്യൂച്വൽ ഫണ്ടുകൾ
ഫണ്ടിന്റെ പേര്, ഒരു വർഷത്തിൽ നൽകിയ റിട്ടേൺ എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകുന്നത്.
1. സാംകോ സ്മാൾക്യാപ് ഫണ്ട് : 41.79%
2. ബാങ്ക് ഓഫ് ഇന്ത്യ സ്മാൾക്യാപ് ഫണ്ട് : 36.07%
3. മോട്ടിലാൽ ഓസ്വാൾ ഫോക്കസ്ഡ് ഫണ്ട് : 30.05%
4. ട്രസ്റ്റ് എം.എഫ് സ്മാൾക്യാപ് ഫണ്ട് : 29.11%
5. മോട്ടിലാൽ ഓസ്വാൾ സ്മാൾക്യാപ് ഫണ്ട് : 24.60%
6. മോട്ടിലാൽ ഓസ്വാൾ മൾട്ടിക്യാപ് ഫണ്ട് : 22.23%
7. ഐ.ടി.ഐ സ്മാൾക്യാപ് ഫണ്ട് : 20.82%
8. യൂണിയൻ സ്മാൾക്യാപ് ഫണ്ട് : 20.56%
9. ഹെലിയോസ് സ്മാൾക്യാപ് ഫണ്ട് : 20.25%
മികച്ച പ്രകടനം നടത്തിയ മറ്റ് 10 ഫണ്ടുകൾ
1. ജെ.എം സ്മാൾക്യാപ് ഫണ്ട് : 19.90%
2. എൽ.ഐ.സി എം.എഫ് സ്മാൾക്യാപ് ഫണ്ട് : 19.48%
3. ക്വാണ്ട് സ്മാൾക്യാപ് ഫണ്ട് : 18.94%
4. ബന്ധൻ സ്മാൾക്യാപ് ഫണ്ട് : 12.77%
5. ടോറസ് ഫ്ലെക്സിക്യാപ് ഫണ്ട് : 12.10%
6. എച്ച്.എസ്.ബി.സി മിഡ്ക്യാപ് ഫണ്ട് : 10.01%
7. ആക്സിസ് സ്മാൾക്യാപ് ഫണ്ട് : 9.10%
8. നിപ്പോൺ ഇന്ത്യ സ്മാൾക്യാപ് ഫണ്ട് : 8.23%
9. അബാക്കസ് ഫ്ലെക്സിക്യാപ് ഫണ്ട് : 5.41%
10. ഹെലിയോസ് മിഡ്ക്യാപ് ഫണ്ട് : 5.26%
Disclaimer: സെബിയിൽ (SEBI) രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റോ, ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറോ അല്ലാത്ത ശിവദേവ് സി.വി ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കുന്ന തീയതി വരെ, ഇതിൽ പരാമർശിച്ചിരിക്കുന്ന കമ്പനികളിൽ ശിവദേവ് സി.വിക്കോ, അദ്ദേഹത്തിന്റെ ‘ബന്ധുക്കൾക്കോ’ (2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 2(77) പ്രകാരം നിർവചിച്ചിരിക്കുന്നത് പോലെ) യാതൊരുവിധ സാമ്പത്തിക താല്പര്യങ്ങളുമില്ല. ഈ ലേഖനത്തിൽ നൽകിയിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെബിയിൽ രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റിന്റെയോ, ബ്രോക്കറേജിന്റെയോ മാത്രമാണ്. അവ കൃത്യമായ ഉറവിടം വ്യക്തമാക്കി പുനഃപ്രസിദ്ധീകരിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. ഇവ ദി ഇക്കണോമിക് ടൈംസ് ഡിജിറ്റലിന്റെയോ, ഈ ലേഖകന്റെയോ സ്വന്തം അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ആയി വ്യാഖ്യാനിക്കരുത്. വായനക്കാർ യഥാർത്ഥ റിസർച്ച് റിപ്പോർട്ട് പരിശോധിക്കാനും, സ്വന്തം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും അഭ്യർത്ഥിക്കുന്നു.
