Latest

പിഎം സോളാര്‍ ഏറ്റെടുത്ത മലയാളികള്‍ക്ക് കേന്ദ്രത്തിന്റെ ബോണസ്; പുറത്തുനിന്നുള്ള വിലകൂടിയ വൈദ്യുതിക്ക് കെഎസ്ഇബിക്ക് വിടപറയാം

Share

Rooftop Solar Kerala: വേനല്‍ച്ചൂടിലും, രാത്രികളിലും വൈദ്യുതി തടസമില്ലാതെ ഒരു ഉറക്കം മലയാളികള്‍ക്ക് അധികം വൈകാതെ സാധ്യമായേക്കും. കേന്ദ്ര സര്‍ക്കാരിന്റെ പിഎം സോളര്‍ പദ്ധതി ഏറ്റെടുത്ത കേരളത്തിന് പിഎം ധാര സ്‌കീം അധിക ബോണസ് ആകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുനരുപയോഗ ഊര്‍ജ്ജത്തെ കാര്യക്ഷമമായി സംഭരിച്ച് വൈദ്യുതി ക്ഷാമത്തിന് പരിഹാരം കണാന്‍ കെഎസ്ഇബിക്ക് സാധിച്ചേക്കും. സംസ്ഥാനത്തിന് മുന്നില്‍ വന്‍തോതിലുള്ള ഹരിത തൊഴിലവസരങ്ങള്‍ തുറന്നുവെക്കുകയാണ് ഈ പദ്ധതികള്‍.എന്താണ് പിഎം ധാര പദ്ധതി PM-DHARA (PM-Developing Harmonized and Accelerated Renewable-energy Access) എന്നത് സംസ്ഥാനങ്ങള്‍ക്കുള്ളിലെ വൈദ്യുതി പ്രസരണ ശൃംഖല അത്യാധുനികമായി നവീകരിക്കാനും, പുനഃരുപയോഗ ഊര്‍ജ്ജ വിനിയോഗം കാര്യക്ഷമമാക്കാനും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ്. മേല്‍ക്കൂര സോളാര്‍ പദ്ധതി വഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം മികച്ച രീതിയില്‍ സംഭരിക്കാന്‍ സാധിക്കാത്തതാണ് കെഎസ്ഇബി നേരിടുന്ന പ്രധാന പ്രശ്‌നം.

സംസ്ഥാനങ്ങളിലെ ട്രാന്‍സ്മിഷന്‍ ഏജന്‍സികള്‍ വഴി കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്ന പിഎം ധാര അതിനാല്‍ തന്നെ കെഎസ്ഇബിക്ക് വലിയ നേട്ടമാകും. 2032- 33 സാമ്പത്തിക വര്‍ഷത്തോടെ പദ്ധതി ഘട്ടങ്ങളായി പൂര്‍ത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങള്‍ വരുന്നതോടെ, വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന സമയത്ത് അത് സംഭരിച്ചുവെക്കാനും, വേനല്‍ക്കാലത്തും വൈദ്യുതി ഉപഭോഗം കൂടുന്ന രാത്രി സമയങ്ങളിലും അത് ഉപയോഗിക്കാനും കഴിയുൃം.

പിഎം ധാരയും പിഎം സോളാറും: കേരളത്തിന്റെ സാധ്യതകള്‍

ജലവൈദ്യുതിയെ മാത്രം പ്രധാനമായി ആശ്രയിക്കുന്ന രീതിയില്‍ നിന്ന് കേരളത്തിന് മാറാന്‍ സാധിക്കും. സൗരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജവും കാര്യക്ഷമമായി വിനിയോഗിക്കാന്‍ കേരളത്തിന് സാധിക്കും. കേരളത്തിലെ കാലപ്പഴക്കം ചെന്ന ട്രാന്‍സ്മിഷന്‍ ലൈനുകള്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കാന്‍ പദ്ധതി വഴിതുറക്കും. കൂടാതെ വരുന്ന ബാറ്ററി ഊര്‍ജ്ജ സംഭരണം (BESS) മേല്‍ക്കൂര സോളാര്‍ പദ്ധതിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *