കേരളത്തിൽ വലിയ ആവേശത്തോടെ ബിസിനസ്സിലേക്ക് കടന്നുവരുന്ന പലരും പകുതി വഴിയിൽ വെച്ച് സംരംഭം നിർത്തിപ്പോകുന്ന സാഹചര്യം വ്യാപകമാണ്. കയ്യിലുള്ള മുഴുവൻ സമ്പാദ്യവും നിക്ഷേപിച്ച് ബിസിനസ്സ് തുടങ്ങുന്നവർ പിന്നീട് നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണെന്നും, എന്തുകൊണ്ടാണ് ഭൂരിഭാഗം സംരംഭങ്ങളും പരാജയപ്പെടുന്നതെന്നും വ്യക്തമാക്കുകയാണ് പ്രമുഖ ബിസിനസ്സ് സ്ട്രാറ്റജിസ്റ്റ് എ.ആർ. രഞ്ജിത്.
ഒരു ബിസിനസ്സ് തുടങ്ങുന്നതിനേക്കാൾ പ്രധാനം അത് നിലനിർത്തുന്നതാണ്. പ്രൊഡക്റ്റ് മാർക്കറ്റ് ഫിറ്റും, ക്യാഷ് ഫ്ലോ മാനേജ്‌മെന്റും ഇവിടെ പ്രധാനമായി മാറുന്നു. കഴിഞ്ഞ 17 വർഷത്തിനിടെ 3,500ൽ അധികം കമ്പനികൾക്ക് കൺസൾട്ടിംഗ് നൽകിയ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് എ.ആർ. രഞ്ജിത് ബിസിനസ്സ് ലോകത്തെ യഥാർത്ഥ വസ്തുതകൾ പങ്കുവെക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളാണ് താഴെ നൽകുന്നത്.പ്രൊഡക്റ്റ് മാർക്കറ്റ് ഫിറ്റിലെ വീഴ്ചയും ട്രെൻഡ് കോപ്പിയിംഗും
കേരളത്തിൽ ഒരു ബിസിനസ് വിജയിപ്പിക്കേണ്ടതിങ്ങനെ; 90% ബിസിനസുകളും തകരുന്നതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി എ.ആർ രഞ്ജിത്
