Latest

ഇന്ത്യന്‍ റെയില്‍വേയില്‍ 3,548 ഒഴിവുകള്‍; ടൈപ്പിങ് പരീക്ഷയില്ലാതെ ജോലി നേടാം, 35,400 രൂപ അടിസ്ഥാന ശമ്പളം

Share

Govt Jobs India: ഇന്ത്യന്‍ റെയില്‍വേയിലെ 3,548 ഗ്രാജ്വേറ്റ് തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (RRB) പുതിയ NTPC വിജ്ഞാപനം പുറത്തിറക്കി. ഗുഡ്സ് ട്രെയിന്‍ മാനേജര്‍, ചീഫ് കൊമേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് 35,400 വരെ അടിസ്ഥാന ശമ്പളത്തില്‍ നിയമനം നേടാന്‍ നവംബര്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തെരഞ്ഞെടുത്ത തസ്തികകള്‍ക്ക് ടൈപ്പിങ് ടെസ്റ്റ് ഒഴിവാക്കിയത് മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാണ്.

തസ്തികയും ഒഴിവുകളും

  • ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ (Goods Train Manager)- 2,750 ഒഴിവുകള്‍
    സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് (Senior Clerk Cum Typist)- 371 ഒഴിവുകള്‍
    ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (Junior Accounts Assistant Cum Typist)- 300 ഒഴിവുകള്‍
    ചീഫ് കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ (Chief Commercial Cum Ticket Supervisor)- 127 ഒഴിവുകള്‍

    യോഗ്യത മാനദണ്ഡംഅംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് ആവശ്യം. 2027 ജനുവരി 1 പ്രകാരം 18 നും 33 നും ഇടയില്‍ പ്രായം വരുന്നവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും.
  • സാലറി വിവരങ്ങള്‍
  • ഏഴാം ശമ്പള കമ്മീഷന്‍ (7th Pay Commission) പ്രകാരമുള്ള അടിസ്ഥാന ശമ്പളമാണ് ഈ തസ്തികകള്‍ക്ക് ലഭിക്കുക. ഇതിനുപുറമെ റെയില്‍വേ നല്‍കുന്ന മറ്റ് അലവന്‍സുകളും ലഭിക്കും.
  • പേ ലെവല്‍ 6: ചീഫ് കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ തസ്തികയ്ക്ക് പ്രതിമാസം 35,400 രൂപയാണ് അടിസ്ഥാന ശമ്പളം.
  • പേ ലെവല്‍ 5: ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍, ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകള്‍ക്ക് പ്രതിമാസം 29,200 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും.
Indian Railways approves Rs 1,334 crore infra projects in UP, Rajasthan, MP and West Bengal

Leave a Reply

Your email address will not be published. Required fields are marked *