Govt Jobs India: ഇന്ത്യന്‍ റെയില്‍വേയിലെ 3,548 ഗ്രാജ്വേറ്റ് തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (RRB) പുതിയ NTPC വിജ്ഞാപനം പുറത്തിറക്കി. ഗുഡ്സ് ട്രെയിന്‍ മാനേജര്‍, ചീഫ് കൊമേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് 35,400 വരെ അടിസ്ഥാന ശമ്പളത്തില്‍ നിയമനം നേടാന്‍ നവംബര്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തെരഞ്ഞെടുത്ത തസ്തികകള്‍ക്ക് ടൈപ്പിങ് ടെസ്റ്റ് ഒഴിവാക്കിയത് മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാണ്.
തസ്തികയും ഒഴിവുകളും
- ഗുഡ്സ് ട്രെയിന്‍ മാനേജര്‍ (Goods Train Manager)- 2,750 ഒഴിവുകള്‍
സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് (Senior Clerk Cum Typist)- 371 ഒഴിവുകള്‍
ജൂനിയര്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (Junior Accounts Assistant Cum Typist)- 300 ഒഴിവുകള്‍
ചീഫ് കൊമേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ (Chief Commercial Cum Ticket Supervisor)- 127 ഒഴിവുകള്‍
യോഗ്യത മാനദണ്ഡംഅംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് ആവശ്യം. 2027 ജനുവരി 1 പ്രകാരം 18 നും 33 നും ഇടയില്‍ പ്രായം വരുന്നവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും. - സാലറി വിവരങ്ങള്‍
- ഏഴാം ശമ്പള കമ്മീഷന് (7th Pay Commission) പ്രകാരമുള്ള അടിസ്ഥാന ശമ്പളമാണ് ഈ തസ്തികകള്‍ക്ക് ലഭിക്കുക. ഇതിനുപുറമെ റെയില്‍വേ നല്കുന്ന മറ്റ് അലവന്‍സുകളും ലഭിക്കും.
- പേ ലെവല്‍ 6: ചീഫ് കൊമേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ തസ്തികയ്ക്ക് പ്രതിമാസം 35,400 രൂപയാണ് അടിസ്ഥാന ശമ്പളം.
- പേ ലെവല്‍ 5: ഗുഡ്സ് ട്രെയിന്‍ മാനേജര്‍, ജൂനിയര്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകള്‍ക്ക് പ്രതിമാസം 29,200 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും.
