Latest

സിമന്റ് ചാക്കിന് 15 രൂപ വരെ കൂടിയേക്കും, കേരളത്തില്‍ വീടുപണിക്ക് 18,000 രൂപയുടെ അധികച്ചെലവ് വരുന്നു

Share

Housing Construction in Kerala: ഉല്‍പ്പാദനച്ചെലവ് കുതിച്ചുയര്‍ന്നതോടെ ഒക്ടോബറില്‍ രാജ്യത്ത് സിമന്റ് ചാക്കിന് 10 മുതല്‍ 15 രൂപ വരെ വില വര്‍ധിക്കാന്‍ സാധ്യതയെന്ന് എംകെ റിസര്‍ച്ച് (Emkay Research) റിപ്പോര്‍ട്ട്. ഉത്സവ സീസണിന് പിന്നാലെ കേരളത്തില്‍ വീടുനിര്‍മ്മാണം പുനരാരംഭിക്കാനിരിക്കുന്ന സാധാരണക്കാരെയും, പ്രവാസികളെയും സംബന്ധിച്ച് ഈ ചെറിയ നിരക്ക് വര്‍ധന പോലും കുടുംബ ബജറ്റില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കാം.സിമെന്റ് വില വര്‍ധിക്കുംരാജ്യത്തെ സിമന്റ് നിര്‍മ്മാതാക്കള്‍ സിമെന്റ് ചാക്കിന് 10 മുതല്‍ 15 രൂപ വരെ വില വര്‍ധിപ്പിക്കാന്‍ ഉയര്‍ന്ന സാധ്യതയുണ്ടെന്ന് എംകെ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിര്‍മ്മാണ മേഖല സജീവമാകുന്ന സീസണ്‍ അടുത്തിരിക്കെയാണ് ഈ തിരിച്ചടി സാധ്യത. അടുത്ത 18 മാസത്തേക്ക് സിമന്റിന് മികച്ച ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (1HFY27) നോണ്‍- ട്രേഡ് മേഖലയുടെ കരുത്തില്‍ ഡിമാന്‍ഡില്‍ 7- 8% വളര്‍ച്ച പ്രതീക്ഷിക്കുന്നു. 2026 മുതല്‍ 2028 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ മൊത്തം വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR) ഏകദേശം 7% ആയിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിരക്ക് വര്‍ധനയ്ക്കുള്ള പ്രധാന കാരണങ്ങള്‍

കഴിഞ്ഞ 6- 7 മാസമായി ഉയര്‍ന്ന ഇന്ധനച്ചെലവ് സിമന്റ് മേഖലയെ പ്രതിസന്ധിയിലാക്കുന്നു. പെറ്റ്‌കോക്ക് (Petcoke) നിരക്ക് ടണ്ണിന് 175 ഡോളറായും (20% വര്‍ധന), ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി വില ടണ്ണിന് 150 ഡോളറായും (16% വര്‍ധന) ഉയര്‍ന്നിട്ടുണ്ട്. ഇന്‍പുട്ട് ചെലവുകള്‍ ഉയര്‍ന്നതുമൂലം രണ്ടാം പാദത്തില്‍ സിമന്റ് കമ്പനികളുടെ വരുമാനത്തില്‍ ടണ്ണിന് 200 മുതല്‍ 250 രൂപ വരെ ഇടിവ് ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ട്.

സിമന്റ് ചാക്കുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പോളിപ്രൊപ്പിലീന്‍ ഗ്രാനുലുകളുടെ (PP granules) വില കിലോഗ്രാമിന് 135 രൂപയ്ക്ക് മുകളിലായി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴ കാരണം വിപണിയില്‍ സിമന്റ് വില താഴ്ന്നിരുന്നു. കൂടാതെ ഒന്നാം പാദത്തില്‍ വരുത്തിയ ചെറിയ വിലവര്‍ധനവ് ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവ് മറികടക്കാന്‍ പര്യാപ്തമായിരുന്നില്ലെന്നും വിലയിരുത്തപ്പെടുന്നു.

ALL MIX CEMANT at best price in Ballia by Anita Infra | ID: 2854482841462

Leave a Reply

Your email address will not be published. Required fields are marked *