Latest

EPFO 3.0: കോടിക്കണക്കിന് പി.എഫ് വരിക്കാർക്ക് ലോട്ടറി! സേവനങ്ങളിൽ സംഭവിക്കാൻ പോകുന്നത് വൻ മാറ്റങ്ങൾ

Share

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) സമഗ്രവും, നൂതനവുമായ ഇ.പി.എഫ്.ഒ 3.0 പ്ലാറ്റ്ഫോം, 2027 ഫെബ്രുവരിയോടെ നടപ്പിലാക്കിയേക്കും. ഇ.പി.എഫ്.ഒയുടെ സാങ്കേതികമായ അടിസ്ഥാനസൗകര്യങ്ങൾ പൂർണമായി നവീകരിക്കുന്നതിനൊപ്പം, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇ.പി.എഫ്.ഒ – 3.02025 ഒക്ടോബറിലാണ് ഇ.പി.എഫ്.ഒയുടെ സെൻട്രൽ ബോർ‍ഡ് ഓഫ് ട്രസ്റ്റീസ്, EPFO 3.0 ചട്ടക്കൂടിന് അം​ഗീകാരം നൽകിയത്. ഒരു വർഷത്തിനകം ഇത് നടപ്പാക്കാനായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. അടുത്ത ഫെബ്രുവരിയിൽ ഇ.പി.എഫ്.ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോ​ഗത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

ഗി​ഗ്, അസംഘടിത തൊഴിലാളികൾക്കും നേട്ടം

EPFO 3.0 വഴി പുതിയ ഐ.ടി അടിസ്ഥാനസൗകര്യങ്ങളും കോർ ബാങ്കിങ് സൊല്യൂഷൻ (CBS) സോഫ്റ്റ്‌വെയറും നടപ്പാക്കും. ഇതോടെ സാമൂഹിക സുരക്ഷാ കോഡ് പ്രകാരം, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും, ഗിഗ് തൊഴിലാളികൾക്കും വിവിധ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പി.എഫ് വിഹിതം അടയ്ക്കാനുള്ള സൗകര്യം ലഭിക്കും. ഈ മാറ്റം എല്ലാ തൊഴിലാളികൾക്കും പി.എഫ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള വഴിയൊരുക്കുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഇ.പി.എഫ്.ഒ 3.0 നേട്ടങ്ങൾ

അം​ഗങ്ങൾക്ക് തങ്ങളുടെ സോഷ്യൽ സെക്യൂരിറ്റി അക്കൗണ്ടുകൾ കൂടുതൽ ലളിതമായി കൈകാര്യം ചെയ്യുന്നതിനുള്ള അവസരമാണ് ഒരുങ്ങുന്നത്. പേപ്പർ വർക്കുകളും, നടപടിക്രമങ്ങളും കുറയുന്നത് സമയലാഭത്തിനും കാരണമാകും.

വേ​ഗത്തിലുള്ള ക്ലെയിം നടപടിക്രമങ്ങൾ, ഒരു സിം​ഗിൾ യൂണിഫൈഡ് പോർട്ടലിൽ നിന്ന് എല്ലാ സേവനങ്ങളും കൈകാര്യം ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയും നേട്ടങ്ങളാകും. ഇത്തരം മാറ്റങ്ങൾ നടപ്പാക്കുന്നത് ഘട്ടം ഘട്ടമായിട്ടായിരിക്കും.

റിസ്ക് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട പരിശോധനകൾ വിജയകരമായി പൂർത്തിയാക്കുന്ന ക്ലെയിമുകൾ, മാനുഷിക ഇടപെടലില്ലാതെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തീർപ്പാക്കും. ഇതോടെ നിലവിൽ ക്ലെയിമുകൾ തീർപ്പാക്കാൻ വേണ്ടിവരുന്ന 20 ദിവസം വരെ നീളുന്ന സമയം, മൂന്ന് ദിവസത്തിൽ താഴെയായി കുറയ്ക്കാൻ സാധിക്കും.

എ.ടി.എം, യു.പി.ഐ പണം പിൻവലിക്കലുകൾ

എ.ടി.എം, യു.പി.ഐ വഴി ഇൻസ്റ്റന്റായുള്ള ഫണ്ട് പിൻവലിക്കൽ ഇ.പി.എഫ്.ഒ 3.0 മുന്നോട്ടു വെക്കുന്ന മറ്റൊരു മാറ്റമാണ്. യു.പി.ഐ വഴിയുള്ള പണം പിൻവലിക്കലുകളുമായി ബന്ധപ്പെട്ട ട്രയലുകൾ ഏതാണ്ട് പൂർത്തിയായതായാണ് വിവരം.

മാറുന്ന കാലം, മാറുന്ന ഇ.പി.എഫ്.ഒ

അടുത്തിടെ ഇ.പി.എഫ്.ഒ, വാട്സാപ്പ് സേവങ്ങളും ലോഞ്ച് ചെയ്തിരുന്നു. പി.എഫ് ബാലൻസ്, പാസ് ബുക്ക്, ഒടുവിലത്തെ 5 വിനിമയങ്ങൾ എന്നിവ ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നു.

പി.എഫിലെ ആകെ തുകയുടെ 90% പിൻവലിക്കാനുള്ള ഓപ്ഷൻ വൈകാതെ നടപ്പാക്കും. നിലവിൽ, 2026 ജൂൺ അവസാനം വരുത്തിയ മാറ്റത്തിലൂടെ, ഇൻസ്റ്റന്റ് വിഡ്രോവൽ വഴി 75% തുക പിൻവലിക്കാൻ അനുമതിയുണ്ട്. കൂടാതെ കഴിഞ്ഞ വാരം വിരമിച്ചവർക്ക് ഘട്ടം ഘട്ടമായി പി.എഫ് സേവിങ്സ് അക്കൗണ്ടിലെ തുക പിൻവലിക്കുന്നതിനായി സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ അവതരിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *