Life Certificate: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ തടസ്സമില്ലാതെ ബാങ്ക് അക്കൗണ്ടിലെത്തുന്നതിനായുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (Jeevan Pramaan) സമര്‍പ്പണം ആരംഭിച്ചു. 80 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ തന്നെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. മറ്റ് പെന്‍ഷന്‍കാര്‍ നവംബര്‍ 1 മുതല്‍ നവംബര്‍ 30 വരെയുള്ള തീയതികള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രായമായ പെന്‍ഷന്‍കാര്‍ ബാങ്ക് ശാഖകളില്‍ നേരിട്ടെത്തി നീണ്ട ക്യൂ നില്‍ക്കാതെ വീട്ടിലിരുന്ന് തന്നെ മൊബൈല്‍ വഴിയും വീഡിയോ കോള്‍ വഴിയും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമഗ്ര വിവരങ്ങള്‍ താഴെ നല്‍കുന്നു.
എസ്ബിഐ വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് (SBI Video Life Certificate)ബാങ്കില്‍ പോകാതെ ഏറ്റവും എളുപ്പത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എസ്ബിഐ ഒരുക്കിയിട്ടുള്ള സംവിധാനമാണിത്. ഇതിനായി പെന്‍ഷന്‍കാര്‍ എസ്ബിഐയുടെ ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കണം. തുടര്‍ന്ന് ‘Video Life Certificate’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് അക്കൗണ്ട് നമ്പറും ക്യാപ്ചയും നല്‍കുക.

